HOME
DETAILS
MAL
സ്വര്‍ണക്കടത്ത് കേസില്‍ ശിവശങ്കറിന് നേരിട്ട് പങ്കെന്ന് കസ്റ്റംസ് കോടതിയില്‍; റിമാന്‍ഡ് നീട്ടി
backup
December 08 2020 | 07:12 AM
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന് സുപ്രധാന പങ്കെന്ന് കസ്റ്റംസ് റിപ്പോര്‍ട്ട്. ശിവശങ്കറിന് സ്വര്‍ണക്കടത്തുമായി നേരിട്ട് ബന്ധമുണ്ടെന്ന് തെളിയിക്കാന്‍ കഴിയുന്ന വിവരങ്ങള്‍ കണ്ടെടുക്കാന്‍ കഴിഞ്ഞെന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചു.
ഉന്നത പദവിയിലിരിക്കുന്ന ഒരാള്‍ ഇത്തരം കേസില്‍ ഉള്‍പ്പെട്ടത് കേട്ടുകേള്‍വിയില്ലാത്തതാണെന്നും കസ്റ്റംസ് റിപ്പോര്‍ട്ടില്‍ പറയുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ഭാവി പദ്ധതികളുടെ വിവരങ്ങള്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് ശിവശങ്കര്‍ കൈമാറിയെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചു.
അതേസമയം, കേസുമായി ബന്ധപ്പെട്ട് എം.ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി കോടതി നീട്ടി. ഡിസംബര്‍ 22 വരെയാണ് കസ്റ്റഡി കാലാവധി നീട്ടിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."