പുകയിലയ്ക്കും മയക്കുമരുന്നിനും എതിരായി മിനി മാരത്തോണ്‍
കൊച്ചി: ലോക പുകയിലവിരുദ്ധ ദിനമായ 31 ന് തൊടുപുഴ ലോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ മിനി മാരത്തോണ്‍ സംഘടിപ്പിക്കുന്നു. പുകയിലയ്ക്കും മയക്കുമരുന്നിനും എതിരായി നടത്തുന്ന മിനി മാരത്തോണ്‍ രാവിലെ 7.30 ന് എറണാകുളം റെയ്ഞ്ച് ഐ.ജി പി വിജയന്‍ ഫ്‌ളാഗ് ഓഫ് ചെയ്യും.
തൊടുപുഴ ന്യൂമാന്‍ കോളജില്‍ നിന്ന് ആരംഭിച്ച് റിങ്ങ് റോഡിലൂടെ ഓടിയെത്തുന്ന വിജയികള്‍ക്ക് 25,000 15,000, 10,000, 3,000, 2,000, 1,000 എന്നിങ്ങനെ യഥാക്രമത്തില്‍ സമ്മാനങ്ങള്‍ നല്‍കും. സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ സഹകരണത്തോടെ നടത്തുന്ന മിനി മാരത്തോണിന്റെ രജിസ്‌ട്രേഷന്‍ ഫീസ് 200 രൂപയാണ്. ംംം.ൃീമേൃ്യവേീറൗുൗ്വവമ.ീൃഴ എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ചെയ്യാം.
റോട്ടറി ക്ലബ് പ്രസിഡന്റ് ടിനി തോമസ്, സെക്രട്ടറി ഹെജി പി ചെറിയാന്‍, അസി. ഗവര്‍ണര്‍ ജോസ് കെ മാത്യു, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ജോണിച്ചന്‍ അലക്‌സ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."