കര്‍ഷക സമരത്തിന് പിന്തുണയുമായി യു.എസിലെ ജനപ്രതിനിധികളും
വാഷിങ്ടണ്‍: വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സമരം നടത്തുന്ന ഇന്ത്യയിലെ കര്‍ഷകര്‍ക്ക് പിന്തുണയുമായി യു.എസിലെ ജനപ്രതിനിധികളും. സമാധാനപരമായി പ്രതിഷേധിക്കാന്‍ കര്‍ഷകരെ അനുവദിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
ഡമോക്രാറ്റിക്, റിപബ്ലിക്കന്‍ പ്രതിനിധികള്‍ കര്‍ഷകര്‍ക്ക് പിന്തുണയുമായി എത്തി. അതിജീവനത്തിനും സര്‍ക്കാരിന്റെ വഞ്ചാത്മകവും കോര്‍പറേറ്റ് അനുകൂലവുമായ നിയമങ്ങളില്‍നിന്ന് സംരക്ഷണം ആവശ്യപ്പെട്ടും ഇന്ത്യയിലെ കര്‍ഷകര്‍ നടത്തുന്ന പ്രതിഷേധത്തിന് താന്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നുവെന്ന് യു.എസ് ജനപ്രതിനിധി സഭയിലെ ഡഗ് ലമല്‍ഫ പറഞ്ഞു. ഭയക്കാതെ സമാധാനപരമായി സമരം ചെയ്യാന്‍ കര്‍ഷകരെ അനുവദിക്കണമെന്ന് കാലിഫോര്‍ണിയയില്‍ നിന്നുള്ള റിപബ്ലിക്കന്‍ ജനപ്രതിനിധി ആവശ്യപ്പെട്ടു.
'ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ. സമാധാനപരമായി പ്രതിഷേധിക്കാന്‍ പൗരന്മാരെ അനുവദിക്കണം. കര്‍ഷകരും പ്രധാനമന്ത്രി നരേന്ദ്ര മോദിയും സമാധാനപരവും ക്രിയാത്മകവുമായ ചര്‍ച്ചകള്‍ നടത്തട്ടെ' ഡെമോക്രാറ്റിക് പ്രതിനിധി ജോഷ് ഹാര്‍ഡര്‍ പറഞ്ഞു.
നേരത്തെ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ കര്‍ഷക പ്രതിഷേധത്തെ പിന്തുണച്ചിരുന്നു. ബ്രിട്ടനില്‍ കര്‍ഷക സമരത്തിന് പിന്തുണയുമായി നടന്ന റാലിയില്‍ ആയിരങ്ങളായിരുന്നു അണിനിരന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."