HOME
DETAILS
MAL
സിറിയയില്‍ ചാരക്കുറ്റമാരോപിച്ച് 24 ഗ്രാമീണരെ ഐ.എസ് തൂക്കിലേറ്റി
backup
July 29 2016 | 21:07 PM
ബെയ്റൂത്ത്: വടക്കന്‍ സിറിയയില്‍ 24 ഗ്രാമീണരെ ഐ.എസ് തൂക്കിലേറ്റി. ഇവര്‍ യു.എസ് അനുകൂല കുര്‍ദ് അറബ് സേനയ്ക്കുവേണ്ടി വിവരങ്ങള്‍ ചോര്‍ത്തിക്കൊടുത്തെന്നാണ് ഐ.എസ് ആരോപണം. സിറിയന്‍ ഒബ്സര്‍വേറ്ററി ഗ്രൂപ്പാണ് വിവരം പുറത്തുവിട്ടത്.
24 മണിക്കൂറിനിടെയാണ് ഇത്രയും പേരെ ചാരക്കുറ്റമാരോപിച്ചു വധിച്ചതെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. വടക്കുപടിഞ്ഞാറന്‍ മന്‍ബിജിന്റെ 10 കലോമീറ്റര്‍ ചുറ്റളവിലുള്ള ഗ്രാമത്തില്‍നിന്നാണ് ഐ.എസ് ഇവരെ പിടികൂടിയത്. തുര്‍ക്കി അതിര്‍ത്തിയിലേക്കു സിറിയയില്‍നിന്നുള്ള പാതയാണിത്. ഐ.എസ് ആസ്ഥാനമെന്നറിയപ്പെടുന്ന റഖയിലേക്കുള്ള പാതയും ഈ ഗ്രാമം വഴിയാണ്. മന്‍ബിജിലെ നിരവധി ഗ്രാമങ്ങളില്‍ ഇപ്പോഴും ഐ.എസ് സ്വാധീനമുണ്ട്. ഇവിടെ ഐ.എസിനെതിരേയുള്ള ആക്രമണത്തിനു യു.എസ് സൈന്യത്തെ സഹായിക്കുന്നത് കുര്‍ദ് അറബ് സേനയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."