മസ്ജിദുകള്‍ മാനവ സംസ്‌കാര കേന്ദ്രങ്ങളായി വര്‍ത്തിക്കണം: അബ്ബാസലി ഷിഹാബ് തങ്ങള്‍
കളമശേരി: മസ്ജിദുകള്‍ കേവലം ആരാധാനാലയങ്ങള്‍ മാത്രമല്ല, മാനവ സംസ്‌കാര കേന്ദ്രങ്ങളായി വര്‍ത്തിക്കണമെന്ന് പാണക്കാട് സയ്യിദ് അബ്ബാസലി ഷിഹാബ് തങ്ങള്‍ പറഞ്ഞു. ചങ്ങമ്പുഴ നഗര്‍ കുമ്മഞ്ചേരി ജക്ഷന് സമീപം പുനര്‍ നിര്‍മിച്ച ഹയാത്തുല്‍ ഇസ്‌ലാം മസ്ജിദിന്റെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു തങ്ങള്‍.
നാടിന്റെയും സമൂഹത്തിന്റെയും ഉന്നതമായ സംസ്‌കാരം വളര്‍ത്തവാനും ധാര്‍മികതയില്‍ അധിഷ്ടിതമായ ഒരു സമൂഹത്തെ വളര്‍ത്തിയെടുക്കാനുമുള്ള പ്രവര്‍ത്തനസിരാ കേന്ദ്രമാകണം മസ്ജിദുകളെന്നും തങ്ങള്‍ പറഞ്ഞു.
ചടങ്ങില്‍ മസ്ജിദ് പ്രസിഡന്റ് സലാം മണക്കാടന്‍ അധ്യക്ഷത വഹിച്ചു. വി.കെ ഇബ്രാഹിം കുഞ്ഞ് എം എല്‍ എ, പൊന്നുരുന്നി കുഞ്ഞുമുഹമ്മദ് മുസ്ലിയാര്‍, അബ്ദുള്‍ ജബ്ബാര്‍ സഖാഫി , ജമാല്‍ മണക്കാടന്‍, സൈനുദ്ധീന്‍ കോയ തങ്ങള്‍, അഡ്വ. കബീര്‍ കടപ്പള്ളി, നഗരസഭ കൗണ്‍സിലര്‍ അഡ്വ. എം. എ വഹാബ്, കെ.എച്ച് അലി, ഖാദര്‍ കുമ്മഞ്ചേരി, അബൂബക്കര്‍ മുസ്ലിയാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
മസ്ജിദ് സെക്രട്ടറി ബക്കര്‍ കുടിയിരിക്കല്‍ സ്വാഗതവും ബഷീര്‍ ഞാറക്കാട്ടില്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."