വിഴിഞ്ഞം: സി.എ.ജിയെ കക്ഷി ചേര്‍ക്കണമെന്ന ആവശ്യം തള്ളി
കൊച്ചി: വിഴിഞ്ഞം തുറമുഖ നിര്‍മാണക്കരാറില്‍ അഴിമതി ആരോപിച്ചു നല്കിയ കേസില്‍ കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിനെ( സി.എ.ജി)കക്ഷി ചേര്‍ക്കണമെന്ന ആവശ്യം കോടതി നിരസിച്ചു. സി.എ.ജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ അന്വേഷണ കമ്മിഷനെ വച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടി. അഴിമതി ആരോപണം അന്വേഷിച്ച ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന് നായര്‍ കമ്മിഷന്റെ റിപ്പോര്‍ട്ട് നിയമസഭയുടെ മേശപ്പുറത്ത് വച്ചെന്നും തുടര്‍ നടപടി റിപ്പോര്‍ട്ടില്‍ അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം തേടിയിരിക്കുകയാണന്നും സര്‍ക്കാര്‍ അറിയിച്ചു.
കമ്മിഷന് റിപ്പോര്‍ട്ടുകളില്‍ ഒരു നടപടിയും ഉണ്ടാവുന്നില്ലന്നും സോളാര്‍ കമ്മിഷനിലടക്കം പൊതുജനങ്ങളുടെ പണം ദുര്‍വ്യയം ചെയ്യുകയാണന്നും ഹരജിക്കാരന് ആരോപിച്ചപ്പോള്‍ ഏതെങ്കിലും ഒരു കാര്യം ചൂണ്ടിക്കാട്ടി മാത്രം സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് പറയാനാവില്ലന്ന് കോടതി ചൂണ്ടിക്കാട്ടി. തുറമുഖ നിര്‍മാണ കരാറില്‍ അഴിമതി ഉണ്ടെന്നും തുറമുഖം സംസ്ഥാനത്തിന് സാമ്പത്തിക ബാധ്യത ആണന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കൊല്ലം സ്വദേശി എം.കെ സലിം സമര്‍പ്പിച്ച ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."