HOME
DETAILS

സിയാലിന്റെ പ്രവര്‍ത്തന ലാഭം 387.93 കോടി രൂപ; നിക്ഷേപകര്‍ക്ക് 25 ശതമാനം ലാഭവിഹിതം

  
backup
September 29 2018 | 20:09 PM

%e0%b4%b8%e0%b4%bf%e0%b4%af%e0%b4%be%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%a8-%e0%b4%b2

 

കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഓഹരിയുടമകള്‍ക്ക് 2017-18 സാമ്പത്തിക വര്‍ഷം 25 ശതമാനം ലാഭവിഹിതം നല്‍കാനുള്ള ഡയരക്ടര്‍ ബോര്‍ഡിന്റെ ശുപാര്‍ശ വാര്‍ഷിക പൊതുയോഗം അംഗീകരിച്ചു. പ്രളയാനന്തര കേരളത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായി ലാഭവിഹിതത്തിന്റെ ഒരു ഭാഗം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ സിയാലിന്റെ ചെയര്‍മാന്‍കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ഥിച്ചു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സിയാല്‍ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളമായ 2.9 കോടി രൂപ സിയാല്‍ സ്റ്റാഫ്, ഓഫിസേഴ്‌സ് സംഘടനാ പ്രതിനിധികള്‍ മുഖ്യമന്ത്രിക്കു കൈമാറി. ഐക്യരാഷ്ട്രസഭയുടെ ചാംപ്യന്‍ ഓഫ് എര്‍ത്ത് പുരസ്‌കാര ട്രോഫി മാനേജിങ് ഡയരക്ടര്‍ വി.ജെ കുര്യന്‍ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 553.42 കോടി രൂപയുടെ മൊത്തവരുമാനമാണ് സിയാല്‍ നേടിയത്. മുന്‍ സാമ്പത്തിക വര്‍ഷത്തേക്കാള്‍ 13.57 ശതമാനമാണിത്.
387.93 കോടി രൂപയാണ് കമ്പനിയുടെ പ്രവര്‍ത്തന ലാഭം. നികുതി, പുതിയ അന്താരാഷ്ട്ര ടെര്‍മിനലിന്റെ പ്രവര്‍ത്തനാരംഭം മൂലമുണ്ടായ തേയ്മാനച്ചെലവ് എന്നിവകൂടി കണക്കിലെടുത്താല്‍ 158.42 കോടി രൂപയുടെ ലാഭം 2017-18 സാമ്പത്തിക വര്‍ഷം രേഖപ്പെടുത്തിയിട്ടുണ്ട്. 25 ശതമാനം ലാഭവിഹിതമെന്നത് അംഗീകരിച്ചതോടെ 2003-04 സാമ്പത്തിക വര്‍ഷം മുതല്‍ ഇതുവരെ 228 ശതമാനം ലാഭവിഹിതം ഓഹരിയുടമകള്‍ക്ക് ലഭിക്കും.
പൂര്‍ണമായും സൗരോര്‍ജത്താല്‍ പ്രവര്‍ത്തിക്കുന്ന വിമാനത്താവളമെന്ന ആശയം നടപ്പിലാക്കിയതിന് ഐക്യരാഷ്ട്രസഭയുടെ പരമോന്നത പരിസ്ഥിതി പുരസ്‌കാരമായ 'ചാംപ്യന്‍ ഓഫ് എര്‍ത്ത് ' നേടാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ഥ്യമുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. വാര്‍ഷിക പൊതുയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷനായി. മന്ത്രിമാരായ തോമസ് ഐസക്, മാത്യു ടി. തോമസ്, വി.എസ് സുനില്‍കുമാര്‍, സിയാല്‍ മാനേജിങ് ഡയരക്ടര്‍ വി.ജെ കുര്യന്‍, ഡയരക്ടര്‍മാരായ കെ. റോയ് പോള്‍, എ.കെ രമണി, എം.എ യൂസഫലി, സി.വി ജേക്കബ്, എന്‍.വി ജോര്‍ജ്, ഇ.എം ബാബു, കമ്പനി സെക്രട്ടറി സജി കെ. ജോര്‍ജ്, ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസര്‍ സുനില്‍ ചാക്കോ തുടങ്ങിയവര്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഹാരാഷ്ട്ര കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അജിത് പവാറിന്റെ എന്‍.സി.പിയിലേക്ക് 

National
  •  2 months ago
No Image

നിയമം അനുസരിക്കാന്‍ ബാധ്യസ്ഥനാണ്, ക്ഷമ ചോദിക്കുന്നു; വാഹനാപകടത്തില്‍ വിശദീകരണവുമായി നടന്‍ ബൈജു

Kerala
  •  2 months ago
No Image

പെയ്തിറങ്ങുന്ന മരണ മഴ, തകര്‍ന്നടിയുന്ന കിടപ്പാടങ്ങള്‍; മൂന്നാഴ്ചക്കിടെ ലബനാനില്‍ ഭവനരഹിതരായത് 4 ലക്ഷം കുട്ടികള്‍ 

International
  •  2 months ago
No Image

പാര്‍ട്ടി തിരുത്തിയില്ലെങ്കില്‍ ഹരിയാന ആവര്‍ത്തിക്കും; അതൃപ്തി പരസ്യമാക്കി പി. സരിന്‍

Kerala
  •  2 months ago
No Image

ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് യു.എസിന് നെതന്യാഹുവിന്റെ ഉറപ്പ്

International
  •  2 months ago
No Image

ലബനാനിലെ ക്രിസ്ത്യന്‍ പ്രദേശത്ത് ഇസ്‌റാഈല്‍ മിസൈല്‍ വര്‍ഷം; 22 മരണം

International
  •  2 months ago
No Image

മഞ്ചേശ്വരം കോഴക്കേസ്: സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയ വിധിക്ക് സ്റ്റേ

Kerala
  •  2 months ago
No Image

ചെന്നൈയില്‍ കനത്ത മഴ തുടരുന്നു; രജനീകാന്തിന്റെ വില്ലയിലും വെള്ളം കയറി 

National
  •  2 months ago
No Image

മഹായുദ്ധം നിര്‍ണായകം; മഹാരാഷ്ട്രയില്‍ പോരാട്ടം കനക്കും

National
  •  2 months ago
No Image

കുന്നത്തുനാട്ടില്‍ അസാധാരണ നടപടിയുമായി ട്വന്റി20; സ്വന്തം പ്രസിഡന്റിനെ അവിശ്വാസത്തിലൂടെ പുറത്താക്കി

Kerala
  •  2 months ago