HOME
DETAILS

രഹസ്യ മൊഴിയെടുക്കാന്‍ നടപടി തുടങ്ങി

  
backup
September 29 2018 | 20:09 PM

%e0%b4%b0%e0%b4%b9%e0%b4%b8%e0%b5%8d%e0%b4%af-%e0%b4%ae%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%af%e0%b5%86%e0%b4%9f%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%a8

 

കോട്ടയം: ജലന്ധര്‍ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസില്‍ പരാതിക്കാരിയായ കന്യാസ്ത്രീയോടൊപ്പമുള്ള അഞ്ച് കന്യാസ്ത്രീകളുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ അന്വേഷണസംഘം നടപടിയാരംഭിച്ചു. ബിഷപ്പുമായി അടുപ്പമുള്ളവര്‍ കേസിലെ സാക്ഷികളായ ഇവരെ സ്വാധീനിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് രഹസ്യമൊഴി രേഖപ്പെടുത്താന്‍ പോലിസ് തയാറെടുക്കുന്നത്. കന്യാസ്ത്രീകളുടെ രഹസ്യമൊഴി 164 വകുപ്പുപ്രകാരം രേഖപ്പെടുത്തുന്നതിനായി സി.ജെ.എം കോടതിയില്‍ അന്വേഷണസംഘം അപേക്ഷ സമര്‍പ്പിച്ചു. പാലാ സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന ഫ്രാങ്കോ മുളയ്ക്കല്‍ ജാമ്യത്തിനായി ശ്രമിക്കുന്നതിനിടെയാണ് അന്വേഷണസംഘം നിര്‍ണായക നീക്കം നടത്തുന്നത്. അടുത്തഘട്ടമായി ബിഷപ്പിനെതിരേ നിര്‍ണായക മൊഴി നല്‍കിയ സഭ വിട്ട രണ്ട് കന്യാസ്ത്രീകളുടെയും ഡ്രൈവറുടേയും രഹസ്യമൊഴി രേഖപ്പെടുത്തിയേക്കും. കേസിലെ മുഖ്യസാക്ഷികളിലൊരാളായ പരാതിക്കാരിയുടെ ഇടവക വികാരി ഫാ. നിക്കോളാസ് മണിപ്പറമ്പില്‍ ദിവസങ്ങള്‍ക്ക് മുന്‍പ് നിലപാട് മാറ്റിയിരുന്നു. ബിഷപ്പ് ലൈംഗികമായി ചൂഷണം ചെയ്തതായി കന്യാസ്ത്രീ പറഞ്ഞിരുന്നുവെന്നാണ് അന്വേഷണസംഘത്തിന് ഇദ്ദേഹം മൊഴി നല്‍കിയിരുന്നത്. തെളിവുകളുണ്ടെന്നും പരാതി ഒത്തുതീര്‍പ്പാക്കാന്‍ ബിഷപ്പിന്റെ അനുയായികള്‍ ചര്‍ച്ചക്ക് എത്തിയിരുന്നുവെന്നും വൈദികന്‍ നല്‍കിയ മൊഴിയിലുണ്ട്. ബിഷപ്പിനെതിരേ ശക്തമായ തെളിവുകളുള്ളതിനാലാണ് കന്യാസ്ത്രീ പരാതിയില്‍ ഉറച്ചുനില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
എന്നാല്‍, പൊലിസിന് തെളിവുകള്‍ കൈമാറാതിരിക്കുന്ന സാഹചര്യത്തില്‍ ഒന്നുകില്‍ തെളിവുകള്‍ ഇല്ലെന്നോ അല്ലെങ്കില്‍ കന്യാസ്ത്രീകള്‍ തന്നോട് നുണപറഞ്ഞുവെന്നോ കരുതേണ്ടിവരുമെന്ന്് പറഞ്ഞ് കഴിഞ്ഞദിവസം അദ്ദേഹം മലക്കംമറിയുകയായിരുന്നു. തെളിവുകള്‍ കൈമാറാതെ നടത്തുന്ന സമരം സഭയ്ക്കും പൗരോഹിത്യത്തിനും അവമതിപ്പുണ്ടാക്കാനേ ഉപകരിക്കൂ എന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതുകൂടാതെ മഠത്തിലെത്തി ബിഷപ്പിനെതിരായ പരാതി പിന്‍വലിക്കണമെന്ന് ഒപ്പം നില്‍ക്കുന്ന കന്യാസ്ത്രീകളെ പ്രേരിപ്പിക്കാന്‍ ശ്രമിച്ചതും പുറത്തുവന്നിട്ടുണ്ട്. ഇനിയും ഇത്തരത്തില്‍ സാക്ഷികള്‍ കൂറുമാറാന്‍ സാധ്യതയുണ്ടെന്ന് പൊലിസ് സംശയിക്കുന്നു. കേസില്‍ മൊഴി നല്‍കിയവരുടെയെല്ലാം വെളിപ്പെടുത്തല്‍ പോലിസ് കാമറയില്‍ പകര്‍ത്തിയിട്ടുണ്ട്. ഇത് കോടതി തെളിവായി സ്വീകരിക്കാനിടയില്ല.
ഈ സാഹചര്യത്തിലാണ് പ്രധാനപ്പെട്ട സാക്ഷികളുടെ രഹസ്യമൊഴി രേഖപ്പെടുത്താനുള്ള പൊലിസിന്റെ നീക്കം. കേസുമായി ബന്ധപ്പെട്ട് നൂറിലേറെ പേരുടെ മൊഴിയെടുത്തു. ഇതില്‍ പരാതിക്കാരിയുടെ രഹസ്യമൊഴി മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. വരുംദിവസങ്ങളില്‍ കൂടുതല്‍പേരുടെ മൊഴിയും അന്വേഷണസംഘം ശേഖരിക്കും. അതേസമയം പി.സി ജോര്‍ജ് എം.എല്‍.എക്കെതിരായ പരാതിയില്‍ പ്രാഥമികാന്വേഷണം തുടങ്ങി. വൈക്കം ഡിവൈ.എസ്.പിയുടെ അന്വേഷണ സംഘത്തിലുള്ള സി.ഐ കെ.എസ് ജയന്‍ മഠത്തിലെത്തി കന്യാസ്ത്രീയുടെ മൊഴി രേഖപ്പെടുത്തി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊലിസ് വിലക്ക് മറികടന്ന് അന്‍വര്‍, ചേലക്കരയില്‍ വാര്‍ത്താസമ്മേളനം; എല്‍.ഡി.എഫ് മദ്യവും പണവും ഒഴുക്കി വോട്ടുപിടിക്കുന്നെന്ന് ആരോപണം

Kerala
  •  a month ago
No Image

കൂറുമാറ്റ കോഴ വിവാദം; തോമസ് കെ തോമസിന് എന്‍.സി.പിയുടെ ക്ലീന്‍ചിറ്റ്

Kerala
  •  a month ago
No Image

വയനാട് ദുരിതാശ്വാസം: ബിരിയാണി ചലഞ്ച് നടത്തി കിട്ടിയ ഒന്നേകാല്‍ ലക്ഷം തട്ടി; സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഉള്‍പെടെ മൂന്ന് പേര്‍ക്കെതിരെ കേസ് 

Kerala
  •  a month ago
No Image

'ഹിന്ദു മല്ലു ഓഫിസേഴ്‌സ് ഗ്രൂപ്പ്' ഗോപാലകൃഷ്ണനെതിരെ കേസില്ല; സര്‍ക്കാര്‍ നിര്‍ദ്ദേശം ലഭിച്ചില്ലെന്ന് പൊലിസ്, സാങ്കേതിക തടസ്സമെന്ന് വിശദീകരണം

Kerala
  •  a month ago
No Image

അബ്ദുറഹീമും മാതാവും നേരിൽ കണ്ടു, 18 വർഷങ്ങൾക്കുശേഷം

Kerala
  •  a month ago
No Image

ഐ.എ.എസ് തലപ്പത്തെ പോര് രൂക്ഷമാകുന്നു

Kerala
  •  a month ago
No Image

ജാര്‍ഖണ്ഡില്‍ ആദ്യഘട്ട വോട്ടെടുപ്പ് നാളെ

National
  •  a month ago
No Image

ഒരേ പദ്ധതിക്കാണ് ഭൂമി ഏറ്റെടുക്കുന്നതെങ്കില്‍ ഏകീകൃത നഷ്ടപരിഹാരത്തിന് അര്‍ഹത: ഹൈക്കോടതി

Kerala
  •  a month ago
No Image

കൊച്ചിയില്‍ നടന്നത് ലഹരി പാര്‍ട്ടിയെന്നുറപ്പിച്ച് പൊലിസ്; ഓം പ്രകാശ് താമസിച്ച ഹോട്ടല്‍ മുറിയില്‍ കൊക്കെയ്ന്‍ സാന്നിധ്യം സ്ഥിരീകരിച്ച് ഫോറന്‍സിക് റിപ്പോര്‍ട്ട്

Kerala
  •  a month ago
No Image

വഖ്ഫ് കൈയേറ്റങ്ങളെ വര്‍ഗീയ പ്രചാരണായുധമാക്കി സംഘ്പരിവാര്‍

Kerala
  •  a month ago