പാക് അധീന കശ്മിരില്‍ പാക് പതാക കത്തിച്ച് പ്രതിഷേധം
നീലം താഴ്‌വര(പാക് അധീന കശ്മിര്‍): പാക് അധീന കശ്മിരില്‍ തെരഞ്ഞെടുപ്പിനെ ചൊല്ലിയുണ്ടായ സംഘര്‍ഷത്തിനിടെ ജനങ്ങള്‍ പാകിസ്താന്‍ പതാക കത്തിച്ചു. കഴിഞ്ഞ 21നു നടന്ന തെരഞ്ഞെടുപ്പിനെ ചൊല്ലിയാണ് സംഘര്‍ഷമുണ്ടായത്.
പാകിസ്താന്‍ സര്‍ക്കാരിനെതിരേ പ്രതിഷേധക്കാര്‍ പ്രകോപനകരമായ മുദ്രാവാക്യവും വിളിച്ചു. പാക് പ്രധാനമന്ത്രി നവാസ് ശരീഫിന്റെ പാകിസ്താന്‍ മുസ്‌ലിം ലീഗ് (നവാസ്) ആണ് തെരഞ്ഞെടുപ്പില്‍ ജയിച്ചത്. പി.എം.എല്‍ (എന്‍)ന് ആകെയുള്ള 41 സീറ്റുകളില്‍ 31ഉം ലഭിച്ചു. മുസ്‌ലിം കോണ്‍ഫറന്‍സും പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടിയും മൂന്നു സീറ്റുകളും നേടിയിരുന്നു. സംഘര്‍ഷം നേരിടാനെത്തിയ പൊലിസിനു നേരെയാണ് പ്രതിഷേധക്കാര്‍ മുദ്രാവാക്യം മുഴക്കുകയും പാക് പകാത കത്തിക്കുകയും ചെയ്തത്. തെരഞ്ഞെടുപ്പ് പോസ്റ്ററുകളും ടയറുകളും കത്തിച്ച് റോഡ് ഉപരോധിച്ചു. പാക് അധീനകശ്മീരിലെ പ്രധാന നഗരങ്ങളായ മുസഫര്‍ബാദ്, കോട്‌ലി, ചിന്നാരി, മിര്‍പുര്‍ എന്നിവിടങ്ങളിലും പ്രക്ഷോഭം നടന്നു. മുസഫര്‍ബാദില്‍ മുസ്‌ലിം കോണ്‍ഫറന്‍സിനിടെ നവാസ് ശരീഫിന്റെ പാര്‍ട്ടി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതാണ് വ്യാപക സംഘര്‍ഷത്തിനു വഴിവച്ചത്.
തെരഞ്ഞെടുപ്പില്‍ പൊതുപണം സര്‍ക്കാര്‍ ചെലവഴിച്ചെന്നും ക്രമക്കേടുകള്‍ നടന്നെന്നുമാണ് രാഷ്ട്രീയപാര്‍ട്ടികള്‍ ആരോപിക്കുന്നത്. ക്രമക്കേടുകള്‍ നടക്കുന്ന കാര്യം പാകിസ്താന്‍ മനുഷ്യാവകാശ ഗ്രൂപ്പും സ്ഥിരീകരിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."