പി.ഡബ്ല്യു.ഡി റോഡ് കുഴിക്കാന്‍ അനുമതിക്ക് സമിതി; സര്‍ക്കാര്‍ ഉത്തരവിറങ്ങി
തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള റോഡുകള്‍ വെട്ടിപ്പൊളിക്കുന്നതിന് സ്ഥലം എം.എല്‍.എ അംഗമായ സമിതി രൂപീകരിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഉത്തരവിറങ്ങി.
പി.ഡബ്ല്യു.ഡി റോഡുകളില്‍ കേബിള്‍ സ്ഥാപിക്കുന്നതിനും പൈപ്പ് ഇടുന്നതിനുമുള്ള അനുമതി നല്‍കാനുള്ള സമിതി രൂപീകരിച്ചാണ് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരിക്കുന്നത്. സ്ഥലം എം.എല്‍.എ അധ്യക്ഷനായാണ് പ്രത്യേക സമിതി രൂപീകരിക്കേണ്ടതെന്ന് ഉത്തരവില്‍ പറയുന്നു. ഈ സമിതിയുടെ അനുമതി ഉണ്ടെങ്കില്‍ മാത്രമേ ഇനി റോഡ് വെട്ടിപ്പൊളിക്കാനാകൂ. പ്രദേശത്തെ തദ്ദേശസ്വയംഭരണ സ്ഥാപന മേധാവികള്‍ കൂടി ഉള്‍പ്പെടുന്നതാണ് ഇത്തരം സമിതികള്‍. പൊതുമരാമത്ത് വിഭാഗം എന്‍ജിനീയര്‍മാരും ഈ സമിതിയില്‍ ഉണ്ടാകും.
റോഡുകള്‍ പല ആവശ്യങ്ങള്‍ക്കായി വെട്ടിപ്പൊളിക്കുകയും കൃത്യസമയത്ത് ടാര്‍ ചെയ്യാതിരിക്കുകയും ചെയ്യുന്നത് മൂലമുണ്ടാകുന്ന ബുദ്ധിമുട്ടികള്‍ കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ എം.സ്വരാജ് ചൂണ്ടിക്കാട്ടിയിരുന്നു. എം.എല്‍.എമാര്‍ അധ്യക്ഷരായ സമിതി രൂപീകരിക്കുമെന്ന് അന്ന് മന്ത്രി ജി.സുധാകരന് മറുപടി നല്‍കുകയും ചെയ്തു. ഇതാണ് ഇപ്പോള്‍ സര്‍ക്കാര്‍ ഉത്തരവായി ഇറങ്ങിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."