പശ്ചിമഘട്ടത്തിന്റെ താഴ്‌വാരങ്ങളില്‍ ഡ്രാഗണ്‍ പഴവും വിളയും
മന്‍സൂര്‍ കരുളായി
കരുളായി: ഡ്രാഗണ്‍ പഴം ഇന്ത്യന്‍ വിപണിയിലെത്തിയിട്ട് അധികമൊന്നുമായിട്ടില്ല. മെക്‌സിക്കോയിലും മധ്യദക്ഷിണ അമേരിക്കകളിലും മാത്രം കണ്ടുവരുന്ന ഈ പഴം ഇന്ന് കേരളത്തില്‍ വിളയിച്ചെടുക്കാനുള്ള പരീക്ഷണത്തില്‍ വിജയം കണ്ടെത്തിയിരിക്കുകയാണ് പൂക്കോട്ടുംപാടം സ്വദേശിയായ സുരേഷ് കൈപ്രം. വിവിധ കൃഷികള്‍ പരീക്ഷിച്ച് വിജയംക@ സുരേഷ് തന്റെ കൃഷിയിടത്തില്‍ പരീക്ഷണാടിസ്ഥാനത്തിലാണ് ബ്രൂണയില്‍ നിന്നെത്തിച്ച കള്ളിമുള്‍ച്ചെടി വര്‍ഗത്തില്‍പെട്ട ഡ്രാഗണ്‍ ഫ്രൂടിന്റെ ചെടി നട്ടുപിടിപ്പിച്ചത്.
കള്ളിമുള്‍ച്ചെടി വര്‍ഗത്തില്‍പെട്ടതായതിനാല്‍ തന്നെ വരള്‍ച്ചബാധിത പ്രദേശത്തുപോലും കുറഞ്ഞ അളവില്‍ വെള്ളം കിട്ടിയാല്‍ തഴച്ചുവളരാന്‍ ഈ ചെടികള്‍ക്കാവും. അതുകൊ@ുതന്നെ വളവും നനയും ഉള്‍പ്പെടെ യാതൊരു പരിചരണവും സുരേഷ് ചെടികള്‍ക്ക് കൃത്യമായി നല്‍കിയില്ല. കൃത്യം ഒരു വര്‍ഷമായപ്പോഴേക്കും പൂവിട്ട് തുടങ്ങി. എന്നാല്‍ അതിലും വലിയ പ്രതീക്ഷയൊന്നും ഈ കര്‍ഷകനില്ലായിരുന്നു.
മാസങ്ങള്‍ പിന്നിട്ടതോടെ പൂവ് കായയായി മാറുകയും മൂപ്പെത്തി പഴുക്കാനും തുടങ്ങി. പഴുത്ത് പാകമായപ്പോള്‍ വിളവെടുപ്പും തുടങ്ങി. നിശാശലഭങ്ങളാലും വവ്വാലുകളാലും പരാഗണം നടത്തുന്ന ഇവയ്ക്ക് കീടങ്ങളുടെ ഒരു ശല്യവുമില്ല. അതുകൊ@ുതന്നെ കീടനാശിനി പ്രയോഗങ്ങള്‍ ഒന്നുംതന്നെ വേ@ാത കൃഷികൂടിയാണ് ഡ്രാഗണ്‍.
മഴയില്ലാത്ത സ്ഥലങ്ങളില്‍ വലിയ കുഴിയെടുത്ത് സസ്യം നട്ട് മണ്ണുകൊ@് തടമെടുത്താണ് കൃഷി ചെയ്യേ@ത്. എന്നാല്‍ കേരളത്തില്‍ ചെറിയ കുഴിയെടുത്ത് വലിയ തടമൊരുക്കിയാണ് കൃഷി ചെയ്യേ@ത്.
മട്ടുപാവിലും വേലിയരികിലെ ശീമകൊന്നയില്‍ വരെ പല രീതിയില്‍ ഈ കള്ളിമുള്‍ച്ചെടി വളര്‍ത്താം. കൃഷിയിറക്കി ഏകദേശം ര@ുവര്‍ഷത്തിനുള്ളില്‍ വിളവെടുത്ത് തുടങ്ങാം. ഈ കാലയളവില്‍ തന്നെ മുടക്കുമുതല്‍ തിരിച്ച് പിടിക്കാന്‍ കഴിയുമെന്നാണ് ഈ കര്‍ഷകന്റെ അഭിപ്രായം. ഒരു കായ 150 ഗ്രാം മുതല്‍ 600 ഗ്രാം വരെ തൂക്കമു@ാവും. മാര്‍ക്കറ്റില്‍ കിലോക്ക് 150 മുതല്‍ 300 വരെ വിലയു@ിപ്പോള്‍.
റെഡ് പള്‍പ്പ്, വൈറ്റ് പള്‍പ്പ് എന്നിങ്ങനെ ര@ു വെറൈറ്റി ഡ്രാഗണ്‍ ഫ്രൂടാണ് നിലവിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."