കേന്ദ്ര ബന്ധം മെച്ചപ്പെടുത്താനല്ല പ്രതിനിധിയെ നിയമിക്കുന്നതെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സുപ്രഭാതം വാര്‍ത്ത സ്ഥിരീകരിച്ച് വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്. കേന്ദ്ര ബന്ധം മെച്ചപ്പെടുത്താനല്ല, കേന്ദ്രത്തില്‍ നിന്നും വിവിധ പദ്ധതികള്‍ സമയബന്ധിതമായി നടപ്പിലാക്കി എടുക്കാനാണ് ഡല്‍ഹി കേന്ദ്രമാക്കി പ്രത്യേക പ്രതിനിധിയെ നിയമിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിവിധ ഫണ്ടുകള്‍ ലഭിയ്ക്കാന്‍ കാലതാമസം വരുന്നു. ചില പദ്ധതികളില്‍ തുടര്‍ പ്രവര്‍ത്തനവും വേണം. അതിനാലാണ് സര്‍ക്കാര്‍ പ്രതിനിധിയെ നിയമിക്കുന്നതിന് തീരുമാനമെടുത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു. രാഷ്ട്രീയ നിയമനമാണോ, ആരെയാണ് നിയമിക്കുന്നത് എന്നീ ചോദ്യങ്ങള്‍ക്ക് ചിരിയായിരുന്നു മറുപടി. നിലവില്‍ ഒരു ഉദ്യോഗസ്ഥനെ നിയമിച്ചിട്ടുണ്ടല്ലോ എന്ന ചോദ്യത്തിന്, അവരുടെ പ്രവര്‍ത്തന മികവ് മനസിലാക്കിയതു കൊണ്ടാണല്ലോ പ്രത്യക പ്രതിനിധിയെ തന്നെ നിയമിക്കേണ്ടി വരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."