തുറവൂര്‍ പഞ്ചായത്ത് മുന്‍ സെക്രട്ടറിക്കെതിരേ വിജിലന്‍സ് അന്വേഷണം
തുറവുര്‍: പഞ്ചായത്ത് മുന്‍ സെക്രട്ടറിക്കെതിരേ വിജിലന്‍സിന്റെ ത്വരിത അന്വേഷണം. തൂറവൂര്‍ പഞ്ചായത്ത് സെക്രട്ടറിയും മുന്‍ നിലവില്‍ അരൂക്കുറ്റി പഞ്ചായത്ത് സെക്രട്ടറിയുമായ മണിയപ്പനെതിരെയാണ് വിജിലന്‍സ് ത്വരിത അന്വേഷണം നടത്തുന്നത്.
കോടംതുരുത്ത് ,തുറവൂര്‍ പഞ്ചായത്ത് സെക്രട്ടറിയായിരിക്കെ ഇദ്ദേഹം നടത്തിയ അഴിമതികളെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു കോടംതുരുത്തു സ്വദേശി ബ്രില്യന് ചാള്‍സ് നല്കിയ പരാതിയിലാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. അനധികൃതമായി റിസോര്‍ട്ടുകള്‍ക്ക് കെട്ടിടം നിര്‍മ്മിക്കാന്‍ അനുമതി നല്കിയതും അനധികൃത കെട്ടിടങ്ങള്‍ക്ക് പെര്‍മിറ്റ് നല്കിയതും വിവിധ പഞ്ചായത്തുകളില്‍ നടത്തിയ പട്ടികജാതിക്കാര്‍ക്കായുള്ള സൈക്കിള്‍ ഓട്ടോറിക്ഷ വിതരണത്തിലും വിവിധ പഞ്ചായത്തുകളില്‍ നടത്തിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലും അഴിമതി നടത്തി തുടങ്ങിയ പരാതിയിലാണ് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവായിരിക്കുന്നത്. പരാതിയെ തുടര്‍ന്ന് മുന്‍പ് നടത്തിയ പ്രാഥമിക പരിശോധനയില്‍ പരാതിയില്‍ കഴമ്പുണ്ട് എന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ത്വരിത അന്വേഷണത്തിന് നടപടിയായതെന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."