സെക്യുലറെന്ന് പറഞ്ഞാല്‍ പോര അതായിത്തീരണം: കെ. ശങ്കരനാരായണന്
കോഴിക്കോട്: മതേതരനെന്ന് പറഞ്ഞാല്‍ പോര അതാവണമെന്ന് മുന്‍ ഗവര്‍ണറും കോണ്‍ഗ്രസ് നേതാവുമായ കെ ശങ്കരനാരായണന്. താന്‍ ഗാന്ധിയുടെ ഹിന്ദുവാണെന്നും മോദിയുടെ ഹിന്ദുവല്ലെന്നും ഉറക്കെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് പത്മാലയത്തില്‍ കോഴിപ്പുറത്ത് മാധവ മേനോന് ഫൗണ്ടേഷന് ചരിത്രസമൃതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യസമരപ്പോരാളികളായിരുന്ന മാധവമേനോനും ഭാര്യ ഏ.വി കുട്ടിമാളു അമ്മയും നയിച്ച കാലത്തെ കോണ്‍ഗ്രസല്ല ഇപ്പോഴുള്ളത്. കോണ്‍ഗ്രസിന് ക്ഷീണം സംഭവിച്ചിരിക്കുന്നു എന്നത് സത്യമാണ്. എന്നാല്‍ കൂടുതല്‍ ശക്തിയായി അത് തിരിച്ചുവരും അതിന് യോജിച്ചതും അവസരോചിതവുമായ മുന്നേറ്റം വേണമെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയന് നല്ല പാര്‍ട്ടി സെക്രട്ടറിയാവാന്‍ കഴിയും എന്നാല്‍ നല്ല മുഖ്യമന്ത്രിയാവാന്‍ കഴിയില്ല.
സംസ്്ഥാനത്തെ സാമ്പത്തിക സ്ഥിതി അതി ശോചനീയമാണെന്നും അദ്ദേഹം പറഞ്ഞു. ഡി. സി.സി പ്രസിഡന്റ് ടി.സിദ്ദിഖ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ഡോ. എം.ജി.എസ് നാരായണന്, ഡോ. ആര്‍സു,വി.അബ്ദുറസാഖ്,കെ പി ബാബു,പാലക്കണ്ടി മൊയ്തീന് അഹ്മദ്, ഇ .കെ ഗോപാലകൃഷ്ണന് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."