ക്ഷീരോത്പാദക അസോസിയേഷന്‍ ജില്ല കമ്മിറ്റി രൂപീകരണ യോഗം
മുതുകുളം: കേരള സംസ്ഥാന ക്ഷീരോത്പാദക അസോസിയേഷന്‍ ജില്ല കമ്മിറ്റി രൂപവത്ക്കരണ യോഗം നാളെ മുതുകുളത്ത് നടക്കും.
മുതുകുളം ഹൈസ്‌കൂളില്‍ 9.30ന് കെ.എസ്.എം.പി.എ സംസ്ഥാന പ്രസിഡന്റ് അഡ്വ.ജോര്‍ജ്ജ് വര്‍ഗീസ് ഉദ്ഘാടനം നിര്‍വഹിക്കും. ക്ഷീര മേഖലയുടെ നവോദ്ധാനത്തിനും ക്ഷീര മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയുമാണ് ജില്ലയിലെ ക്ഷീരകര്‍ഷകര്‍ കൂട്ടായ്മ സംഘടിപ്പിക്കുന്നത്.
ക്ഷീരകര്‍ഷകര്‍ വലിയ പ്രതിസന്ധി നേരിടുകയാണ് . ഉല്പാദനചിലവ് ഗണ്യമായി വര്‍ദ്ധിച്ചു.
നാല് മാസം മുന്‍പ് 800 രുപയായിരുന്ന കാലിതീറ്റയ്ക്ക് 1025 രൂപയും പരുത്തി പിണ്ണാക്കിന് 1000 ല്‍ നിന്ന് 1350 രൂപയുമായി. സര്‍ക്കാരും മില്‍മയും കര്‍ഷകരെ സംരക്ഷിക്കാന്‍ കാര്യമായ നടപടി സ്വീകരിക്കുന്നില്ല.
മില്‍മയില്‍ പാല്‍ കൊടുക്കുന്ന കര്‍ഷകരുടെ ക്ഷേമനിധി, ബോണസ്, ഇന്‍സന്റീവ് എന്നിവക്കെല്ലാം മാറ്റമുണ്ടാകണം. പിന്‍തിരിഞ്ഞ് പോകുന്ന ക്ഷീരകര്‍ഷകരെ കാര്‍ഷിക വ്യദ്ധിയിലേക്ക് മടക്കി കൊണ്ടുവരേണ്ടതുണ്ട്.
ബാഹ്യശക്തിയുടെ ചൂഷണത്തിനോ പ്രലോഭനത്തിനോ വിധേയരാകാതെ കര്‍ഷകന് അഭിമാനത്തോടെ ചെയ്യാവുന്ന മൂല്യമുള്ള കര്‍മ്മമാണ് പശുപരിപാലനം.
കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധികളെ ഒരു പരിധിവരെയെങ്കിലും അതിജീവിക്കുന്നതിന് കര്‍ഷകര്‍ തന്നെ മുന്നിട്ടിറങ്ങണമെന്ന ലക്ഷ്യത്തോടെയാണ് അസോസിയേഷന്‍ രുവവത്ക്കരിക്കുന്നതെന്ന് ജില്ല പ്രസിഡന്റ് ആര്‍. രവീന്ദ്രപണിക്കര്‍ സെക്രട്ടറി പി. മുകുന്ദന്‍ നായര്‍, കോര്‍ഡിനേറ്റര്‍ ആമച്ചാലില്‍ ഉണ്ണി എന്നിവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."