സഭാതര്‍ക്കം: മന്ത്രിസഭാ ഉപസമിതി നടത്തിയ ചര്‍ച്ചയില്‍ ഓര്‍ത്തഡോക്‌സ് വിഭാഗം പങ്കെടുത്തില്ല
തിരുവനന്തപുരം: ഓര്‍ത്തഡോക്‌സ് യാക്കോബായ സഭാ തര്‍ക്കം പരിഹരിക്കുന്നതിന് മന്ത്രിസഭാ ഉപസമിതിയുടെ നേതൃത്വത്തില്‍ നടത്തിയ സമവായ നീക്കം പാളി. ചര്‍ച്ചയില്‍ ഓര്‍ത്തഡോക്‌സ് വിഭാഗം പങ്കെടുത്തില്ല.പിന്നീട് മന്ത്രിസഭാ ഉപസമിതി അധ്യക്ഷനായ മന്ത്രി ഇ.പി ജയരാജനെ ഓര്‍ത്തഡോക്‌സ് പ്രതിനിധികള്‍ വീട്ടിലെത്തി കാണുകയാണ് ചെയ്തത്. ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് യാക്കോബായ സഭാ പ്രതിനിധികള്‍ ചര്‍ച്ചക്കായെത്തിയത്. സഭയെ പ്രതിനിധീകരിച്ച് യുഹാന്നോന്‍ മാര്‍ മിലിത്തിയോസ്,ഡോ.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് , ഡോ. കുര്യാക്കോസ് മാര്‍ തെയോഫിലോസ് തുടങ്ങിയവരാണ് എത്തിയത്. സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ചര്‍ച്ചകള്‍ നടത്തി സമവായത്തിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന് ഡോ.കുര്യാക്കോസ് മാര്‍ തെയോഫിലോസ് വ്യക്തമാക്കി. ഇത് നിയമപ്രശ്‌നം മാത്രമല്ല, വിശ്വാസപ്രശ്‌നം കൂടിയാണ്.മൃതദേഹങ്ങള്‍ അടക്കം ചെയ്യുന്നതിന് സൗകര്യമൊരുക്കണം. മന്ത്രിസഭാ ഉപസമിതിയുമായുള്ള ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ടെന്നും യാക്കോബായ സഭാ പ്രതിനിധികള്‍ പറഞ്ഞു.
പിന്നീട് ഓര്‍ത്തഡോക്‌സ് വിഭാഗം പി.ആര്‍.ഒയുടെ നേതൃത്വത്തിലാണ് മന്ത്രി ഇ.പി ജയരാജനെ വസതിയിലെത്തി കണ്ടത്. കാതോലിക്കാ ബാവയുടെ അനുമതിയോടെയാണ് മന്ത്രിയുമായി കൂടിക്കാഴ്ച്ചക്കെത്തിയതെന്നും സുപ്രിംകോടതി വിധി നടപ്പാക്കണമെന്നാവശ്യപ്പെട്ടുള്ള കാതോലിക്കാ ബാവയുടെ കത്ത് കൈമാറിയെന്നും കൂടിക്കാഴ്ച്ചക്കു ശേഷം പി.ആര്‍.ഒ പറഞ്ഞു. കോടതിവിധിയുടെ അന്തസത്ത നടപ്പാക്കാനാണ് ശ്രമമെന്നും ചര്‍ച്ചകള്‍തുടരുമെന്നും മന്ത്രി ഇ.പി ജയരാജന്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."