ഉല്‍പാദന സേവന മേഖലകളില്‍ നൂതന പദ്ധതികളുമായി മുക്കം നഗരസഭ
മുക്കം: ഉല്‍പാദന, സേവന മേഖലകളില്‍ വികസനം ലക്ഷ്യമിട്ട് നൂതന പദ്ധതികളുമായി മുക്കം നഗരസഭ. നബാര്‍ഡ് മാതൃകയില്‍ ഗ്രൂപ്പുകള്‍ രൂപവല്‍ക്കരിച്ച് തരിശ് നിലങ്ങള്‍ കൃഷിയോഗ്യമാക്കുകയാണ് മുഖ്യ പദ്ധതി.
ഇതിനായി ചെയര്‍മാന്റെ നേതൃത്വത്തില്‍ കൗണ്‍സിലര്‍മാരും കാര്‍ഷിക വിദഗ്ധരും അടങ്ങിയ സംഘം പര്യടനം നടത്തി നഗരസഭയിലെ തരിശു നിലങ്ങള്‍ കണ്ടെത്തും. 'ഹരിത യാനം' എന്ന പേരിലാണ് പദ്ധതി നടപ്പിലാക്കുക.
ബാലസഭാ കുട്ടികള്‍ക്ക് വോളിബോള്‍ പരിശീലനം നല്‍കുന്നതിനുള്ള 'സ്റ്റാമിന', 1000 വിദ്യാര്‍ഥികള്‍ക്ക് നീന്തല്‍ പരിശീലനം നല്‍കുന്നതിനുള്ള 'സ്വിഫ്റ്റ് ', മാലിന്യ സംസ്‌കരണ രംഗത്ത് സമഗ്ര പദ്ധതിയായി 'എ പ്ലസ്' എന്നിവയും സവിശേഷ പദ്ധതികളാണ്. ഇ.എം.എസ് ഹാള്‍ നവീകരിച്ച് എയര്‍ കണ്ടീഷനുകള്‍ ഘടിപ്പിച്ച് കോണ്‍ഫറന്‍സ് ഹാള്‍ സജ്ജമാക്കും. ടൂറിസം മേഖലക്ക് ഉണര്‍വേകാന്‍ വെന്റ് പൈപ്പ് പാര്‍ക്ക് പദ്ധതിക്കായും തുക നീക്കി വച്ചിട്ടുണ്ട്. ഇന്നലെ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന നഗരസഭ വികസന സെമിനാറിലാണ് പദ്ധതികള്‍ പ്രഖ്യാപിച്ചത്. വ്യാഴാഴ്ച ചേരുന്ന കൗണ്‍സില്‍ യോഗത്തില്‍ പദ്ധതികള്‍ക്ക് അന്തിമ അംഗീകാരം നല്‍കും.
സെമിനാര്‍ എം.ഐ. ഷാനവാസ് എം.പി ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ വി. കുഞ്ഞന്‍ മാസ്റ്റര്‍ അധ്യക്ഷനായി. ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ ഫരീദ മോയിന്‍കുട്ടി, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി. പ്രശോഭ് കുമാര്‍, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി. ലീല, പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സാലി സിബി, കൗണ്‍സിലര്‍മാരായ പി.കെ. മുഹമ്മദ്, ടി.ടി. സുലൈമാന്‍, രജിത കുപ്പോട്ട്, ഷഫീഖ് മാടായി, ജെസി രാജന്‍, എന്‍.ഐ.ടി ഡീന്‍ എബ്രഹാം ടി മാത്യു, സെക്രട്ടറി എന്‍.കെ. ഹരീഷ്, പ്ലാനിങ് കമ്മിറ്റി ഡെപ്യൂട്ടി ചെയര്‍മാന്‍ ഇ. സത്യനാരായണന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."