മലയോരത്ത് നിലക്കടല കൃഷിക്കും നൂറ്‌മേനി
താമരശേരി: കട്ടിപ്പാറ പഞ്ചായത്തിലെ പ്ലാപ്പറ്റയില്‍ പുല്ലുമലയില്‍ കൃഷ്ണന്‍കുട്ടി പാട്ടത്തിനെടുത്ത ഒരേക്കറോളം സ്ഥലത്ത് കൃഷി ചെയ്ത നിലക്കടല കൃഷിക്ക് നൂറുമേനി വിളവെടുപ്പ്.
മറ്റു സംസ്ഥാനങ്ങളില്‍ മാത്രം സര്‍ക്കാര്‍ നിലക്കടല കൃഷിക്കു ജലസേചനവും വളവുമെല്ലാം സൗജന്യമായി നല്‍കുമ്പോള്‍ മലയോരമേഖലയിലും നന്നായി വിളയുന്ന നിലക്കടല കൃഷിവ്യാപനത്തിന് യാതൊരു പദ്ധതിയും കൃഷിവകുപ്പും മറ്റ് സര്‍ക്കാര്‍ ഏജന്‍സികളും നല്‍കാത്തതാണ് ലാഭകരവും പോഷക സമൃദ്ധവുമായ ഈ കൃഷി ചെയ്യുന്നതിന് കര്‍ഷകര്‍ മുന്നോട്ടുവരാത്തതിനു കാരണമെന്ന് കര്‍ഷകനായ പുല്ലുമലയില്‍ കൃഷ്ണന്‍കുട്ടി പറഞ്ഞു. കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി.സി.തോമസ് വിളവെടുപ്പ് ഉദ്ഘാടനം നിര്‍വഹിച്ചു.കെ.ആര്‍.റജി, ബാബു, ഉമേഷ്‌കുമാര്‍, ബിജു, സിജി, സുഭീഷ്, വാസുദേവന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."