കേരളത്തെ റെയില്‍വേ ഭൂപടത്തില്‍ നിന്ന് ഒഴിവാക്കരുത്: കുഞ്ഞാലിക്കുട്ടി
ന്യൂഡല്‍ഹി: ബി.ജെ.പിയുടെ രാഷ്ടീയ ഭൂപടത്തില്‍പെടുന്നില്ല എന്നത് കൊണ്ട് മാത്രം കേരളത്തെ റെയില്‍വേയുടെ ഭൂപടത്തില്‍ നിന്ന് ഒഴിവാക്കരുതെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. കേന്ദ്ര ബജറ്റിലെ റെയില്‍വെ ഗ്രാന്റുകളുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബജറ്റില്‍ കേരളത്തെ പൂര്‍ണമായി അവഗണിച്ചിരിക്കുകയാണന്നും അദ്ദേഹം ആരോപിച്ചു. പാതയിരട്ടിപ്പിക്കല്‍, വൈദ്യുതീകരണം, അറ്റക്കുറ്റപണി തുടങ്ങിയ കാര്യങ്ങള്‍ക്കൊന്നും ഇത്തവണ ബജറ്റില്‍ സംസ്ഥാനത്തിനായി പണം നീക്കിവെച്ചിട്ടില്ല. കഞ്ചിക്കോട് കോച്ച് ഫാക്ടറിയെ പറ്റി ബജറ്റില്‍ പരാമര്‍ശവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
അതിനിടയില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷിനിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ചോദ്യത്തിന് നിയമ മന്ത്രാലയം വ്യക്തമായ മറുപടി പറഞ്ഞില്ല. വോട്ടിങ് യന്ത്രത്തിന് പകരം ബാലറ്റ് പേപ്പര്‍ വേണമെന്ന് ആവശ്യപ്പെട്ട് എത്ര അപേക്ഷകള്‍ വന്നു എന്നതടക്കമുള്ള ചോദ്യങ്ങള്‍ക്കാണ് പിന്നീട് വിശാദാംശങ്ങള്‍ ലഭ്യമാക്കി മറുപടി നല്‍കാമെന്ന് നിമയ മന്ത്രാലയം രേഖാമൂലം അറിയിച്ചത്. ഏതൊക്കെ രാജ്യങ്ങളാണ് മെഷിന്‍ ഉപയോഗിക്കുന്നതെന്നും ഏതൊക്കെ രാജ്യങ്ങള്‍ മെഷിന്‍ ഉപയോഗിക്കുന്നില്ല എന്നതും വ്യക്തമാക്കാന്‍ കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ചോദ്യങ്ങള്‍ക്കുള്ള മറുപടി പിന്നീട് സഭയില്‍ ലഭ്യമാക്കാമെന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."