മഴക്കാല പൂര്‍വ ശുചീകരണം
ഫറോക്ക് : മഴക്കാല പൂര്‍വ്വ ശുചീകരണത്തിന്റെ ഭാഗമായുള്ള പരിശോധനകള്‍ ബേപ്പൂരില്‍ ആരോഗ്യവകുപ്പ് കര്‍ശനമാക്കുന്നു. പകര്‍ച്ചവ്യാധി പടരുന്നത് തടയാന്‍് ക്ലീന്‍ കേരള പദ്ധതിയുടെ ഭാഗമായാണ് പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്റെ കീഴില്‍ പ്രത്യേക സ്വകാഡ് രൂപീകരിച്ച് പരിശോധനയും ശുചീകരണവും ബോധവല്‍ക്കരണവും നടത്തുന്നത്.
ശുചീകരണത്തോടനുബന്ധിച്ചു കര്‍ശന പരിശോധനയാണ് രണ്ടു ദിവസമായി ബേപ്പൂര്‍ ടൗണ്‍, ഫിഷിങ് ഹാര്‍ബര്‍, പോര്‍ട്ട്, ബസ് സ്റ്റാന്റ്, അരക്കിണര്‍ ടൗണ്‍ എന്നിവിടങ്ങളില്‍ നടത്തി വരുന്നത്. വീടുകള്‍, ഹോട്ടലുകള്‍, ഐസ് പ്ലാന്റ് തുടങ്ങിയവയില്‍നിന്നു ഡ്രൈനേജുകളിലേക്കും പൊതു ഓടകളിലേക്കും മലിന ജലം ഒഴുക്കുന്ന ആരോഗ്യ വകുപ്പ് അധികൃതര്‍ കണ്ടെത്തി.
13 ഹോട്ടലുകള്‍ക്കും 6 വീടുകള്‍ക്കുമാണ് ഇതിനോടകം നോട്ടീസ് നല്‍കിയിരിക്കുന്നത്. വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണം പാകം ചെയ്ത രണ്ടു ഹോട്ടലുകള്‍ക് ് അടച്ചു പൂട്ടാനും നിര്‍ദ്ദേശം നല്‍കി.
ഇതര സംസ്ഥാന തൊഴിലാളികളുടെ കേന്ദ്രങ്ങളിലും ബസ് സ്റ്റാന്റ് പരിസരങ്ങളിലും മറ്റും പരിശോധന നടത്തിയ സംഘം വെള്ളം കെട്ടിനിന്നു കൊതുക് വളരുന്നത് കണ്ടെത്തി നശിപ്പിക്കുകയും വെളളം കെട്ടിനില്‍ക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു. പരിശോധന റിപ്പോര്‍ട്ടില്ലാത്ത ജലം ഉപയോഗിക്കരുതെന്നും പഴകിയ ഭക്ഷണം സൂക്ഷിക്കരുതെന്നും പാചകം ചെയ്യുമ്പോള്‍ ശുചിത്വം ഉറപ്പ് വരുത്തണമെന്നും ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും ആരോഗ്യവകുപ്പ് ആധികൃതര്‍ ഹോട്ടലുടമകള്‍ക്ക് മുന്നറിയിപ്പ് നല്‍കി.
കുടുംബശ്രീ പ്രവര്‍ത്തകര്‍, ആശപ്രവര്‍ത്തകര്‍ എന്നിവരുള്‍പ്പെടുന്ന സംഘമാണ് ശുചീകരണ പ്രവര്‍ത്തനം നടത്തുന്നത്. ഈ മാസം 27ന് ശുചീകരണ പ്രവര്‍ത്തനങ്ങളടെ അവലോകന യോഗം ബേപ്പൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നടക്കും. രാഷ്ട്രീയപാര്‍ട്ടികള്‍, സന്നദ്ധസംഘടനകള്‍, വ്യാപാരി സംഘടനകള്‍, റെസിഡന്‍സ് അസോസിയേഷനുകള്‍ എന്നിവരെയും ഉള്‍പ്പെടുത്തി വിപുലമായ യോഗമാണ് വിളിച്ചിരിക്കുന്നത്.
30-ാം തിയതി പോര്‍ട്ട്, ഹാര്‍ബര്‍, ബസ് സ്റ്റാന്റ് പരിസരം തുടങ്ങിയ സ്ഥലങ്ങളില്‍ ജനകീയ പങ്കാളിത്തത്തോടെ ശുചീകരണ പ്രവര്‍ത്തനം നടത്തും. ബേപ്പൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ തങ്കരാജ്, ജൂനിയര്‍ എച്ച്.ഐ ബബിത ആശ, സുമിത്ത്, ജംഷീദ, റീത്ത, ട്രെയിനി പി.വി സുഭാഷ് എന്നിവര്‍ ശുചീകര പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."