കത്വ കേസ്: പെണ്‍കുട്ടിയുടെ പിതാവിന്റെ അപ്പീലില്‍ ഹൈക്കോടതിയില്‍ പ്രാഥമികവാദം തുടങ്ങി
ന്യൂഡല്‍ഹി: കത്വ കേസില്‍ പെണ്‍കുട്ടിയുടെ പിതാവ് ചണ്ഡിഗഡിലെ പഞ്ചാബ്-ഹരിയാന ഹൈക്കോടതിയില്‍ സമര്‍പ്പിച്ച അപ്പീലില്‍ പ്രാഥമിക വാദം തുടങ്ങി. കേസിലെ പ്രതി വിശാല്‍ ജംഗ്രോതയെ വെറുതെ വിട്ട പത്താന് കോട്ട് സെഷന്‍സ് കോടതി വിധിക്കെതിരേയാണ് അപ്പീല്‍. പ്രാഥമിക വാദം കേട്ട കോടതി തുടര്‍ നടപടികള്‍ക്കായി കേസ് മാറ്റി.
ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകരായ രാജ്വീന്ദര്‍ സിങ് ബായിന്സിന്റെ നേതൃത്വത്തിലുള്ള അഭിഭാഷക സംഘമാണ് കോടതിയില്‍ ഹാജരാകുന്നത്.
അഭിഭാഷക സംഘത്തില്‍ രമീന്ദര്‍ സിംഗ് ദാലിവാല്‍, മുബീന് ഫാറൂഖി എന്നിവരുമുണ്ട്. മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റിയാണ് ഹൈക്കോടതിയിലും നിയമസഹായം നല്‍കുന്നത്. ദേശീയ ജനറല്‍ സെക്രട്ടറി സി.കെ സുബൈറിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ചണ്ഡിഗഡിലെത്തിയ യൂത്ത് ലീഗ് സംഘം അഡ്വ. മുബീന് ഫാറൂഖിയോടൊപ്പം രാജ്വീന്ദര്‍ സിങിനെ നേരില്‍ കണ്ട് ചര്‍ച്ച നടത്തിയിരുന്നു.
അന്തിമവാദം നടക്കുന്ന ഘട്ടത്തില്‍ പ്രശസ്തരായ നിയമ വിദഗ്ധരെ തന്നെ കോടതിയിലെത്തിക്കാനുള്ള ശ്രമത്തിലാണ് യൂത്ത് ലീഗ് ദേശീയ കമ്മിറ്റി. കേസിലെ പ്രതികള്‍ സമര്‍പ്പിച്ച അപ്പീലും ഇതേ കോടതി പരിഗണിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."