HOME
DETAILS
MAL
'ആശാവര്‍ക്കര്‍മാരുടെ സേവന വേതന വ്യവസ്ഥകള്‍ പരിഷ്കരിക്കണം'
backup
May 25 2017 | 01:05 AM
കോഴിക്കോട്: എന്‍.ആര്.എച്ച് കീഴില്‍ പ്രവര്‍ത്തിക്കുന്ന പതിനായിരക്കണക്കിന് ആശാ വര്‍ക്കര്‍മാരുടെ തുച്ഛമായ ഓണറേറിയം അടിയന്തിരമായി പരിഷ്കരിക്കണമെന്ന് എസ്.ടി.യു. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ അടിക്കടി ഇവരുടെ മേല്‍ ഭാരിച്ച് ജോലികളാണ് ഏല്പിച്ച് കൊടുക്കുന്നത്. പതിനായിരം രൂപയോളം ലഭിക്കത്തക്കവിധത്തില്‍ ഓണറേറിയം പരിഷ്കരിക്കണമെന്ന് ആശാ വര്‍ക്കേഴ്സ് ഫെഡറേഷന് എസ്.ടി.യു ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് അഡ്വ. റജീന മുസ്തഫ അധ്യക്ഷയായി. എസ്.ടി.യു ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ.എം റഹ്മത്തുല്ല ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."