ആന്ധ്രപ്രദേശിലെ ദുരൂഹരോഗത്തിനു കാരണം കുടിവെള്ളത്തിലും പാലിലും കാണപ്പെട്ട ലെഡും നിക്കലുമെന്ന്് റിപ്പോര്‍ട്ട്
അമരാവതി: കുടിവെള്ളത്തിലും പാലിലും കാണപ്പെട്ട ലെഡും നിക്കലുമാണ് ആന്ധ്രപ്രദേശിലെ എലൂരു നഗരത്തിലെ ദുരൂഗനഗരത്തിലെ ദുരൂഹരോഗത്തിനു കാരണമെന്ന് പ്രാഥമിക റിപ്പോര്‍ട്ട്.
അപസ്മാര ലക്ഷണങ്ങളാല്‍ ആളുകള്‍ പെട്ടന്ന് അബോധാവസ്ഥയില്‍ ആവുകയായിരുന്നു. അപസ്മാര ലക്ഷണങ്ങള്‍ കാണിക്കുക.മിനിറ്റുകള്‍ നീണ്ട ഓര്‍മക്കുറവ്, ഉത്കണ്ഠ, ചര്‍ദ്ദി, തലവേദന, പുറംവേദന എന്നിവയാണ് രോഗത്തിന്റെ ലക്ഷണങ്ങളായി ഡോക്ടര്‍മാര്‍ ചൂണ്ടിക്കാണിക്കുന്നത്.
എയിംസിലെ വിദഗ്ധരുടെ സംഘം ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് മുഖ്യമന്ത്രി വൈ.എസ് ജഗന്‍ മോഹന്‍ റെഡ്ഡിക്ക് സമര്‍പ്പിച്ചു.രക്ത പരിശോധനയും സിടി (ബ്രെയിന്‍) സ്‌കാനും നടത്തിയെങ്കിലും രോഗകാരണം കണ്ടെത്താനായിരുന്നില്ല. സെറിബ്രല്‍ സ്‌പൈനല്‍ ഫ്‌ലൂയിഡ് ടെസ്റ്റുകളിലും സൂചന കിട്ടിയില്ല.
കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി.കിഷന്‍ റെഡ്ഡി ആന്ധ്രപ്രദേശ് ചീഫ് സെക്രട്ടറി നിലം സാവ്നിയുമായി സ്ഥിതിഗതികള്‍ വിലയിരുത്തി. നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷ്യന്‍, ഹൈദരാബാദിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കല്‍ ടെക്‌നോളജി തുടങ്ങിയ വിദഗ്ധ സ്ഥാപനങ്ങളിലെ സംഘങ്ങളുടെ പരിശോധന ഫലങ്ങള്‍ പുറത്തു വന്നിട്ടില്ല.
https://twitter.com/ANI/status/1335826926435364864?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1335862468250279936%7Ctwgr%5E%7Ctwcon%5Es3_&ref_url=https%3A%2F%2Fwww.manoramaonline.com%2Fnews%2Flatest-news%2F2020%2F12%2F08%2Fandhra-pradesh-eluru-mysterious-disease-cause-chemical-pesticides-updates.html
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."