ഭരണസമിതി വിവേചനം കാണിച്ചിട്ടില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ്
പേരാമ്പ്ര: ഗ്രാമപഞ്ചായത്തില്‍ ഫണ്ട് വിനിയോഗിക്കുന്നതില്‍ യു.ഡി.എഫ് മെംബര്‍മാരുടെ വാര്‍ഡുകളോട് വിവേചനം കാണിക്കുന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതവും പ്രതിഷേധാര്‍ഹവുമാണെന്നു പഞ്ചായത്ത് പ്രസിഡന്റ് കെ.എം റീന വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കഴിഞ്ഞവര്‍ഷം പദ്ധതി വിഹിതത്തിന്റെ 95 ശതമാനവും വിനിയോഗിച്ച് മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച പഞ്ചായത്തിലെ ഈ വര്‍ഷത്തെ പദ്ധതികളെ അട്ടിമറിക്കാനുള്ള ഗൂഢനീക്കമാണ് ലക്ഷ്യത്തിനു പിന്നിലുള്ളതെന്നും അവര്‍ കുറ്റപ്പെടുത്തി.
പശ്ചാത്തല മേഖലയില്‍ റോഡുകളുടെ വികസനത്തിനായി 1.58 കോടി രൂപയാണ് അനുവദിച്ചതെന്നും എല്ലാ വാര്‍ഡുകള്‍ക്കും തുല്യമായ തുക മാത്രമേ നല്‍കിയിട്ടുള്ളൂവെന്നും എന്നാല്‍ പഞ്ചായത്തിലെ രണ്ട്, മൂന്ന് വാര്‍ഡുകളിലൂടെ കടന്നുപോകുന്ന പ്രധാനപ്പെട്ട രണ്ടു റോഡുകളുടെ നവീകരണത്തിനായ് കൂടുതല്‍ തുക അനുവദിക്കാന്‍ തീരുമാനിച്ചതായും അവര്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ വൈസ് പ്രസിഡന്റ് കെ.പി ഗംഗാധരന്‍ നമ്പ്യാര്‍, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ വി.കെ പ്രമോദ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."