HOME
DETAILS
MAL
ചോക്‌സിയുടെ ദുബൈയിലെ 24 കോടിയുടെ സ്വത്ത് കണ്ടുകെട്ടി
backup
July 11 2019 | 21:07 PM
ദുബൈ: പഞ്ചാബ് നാഷനല്‍ ബാങ്കില്‍ നിന്ന് വായ്പയെടുത്ത് തിരിച്ചടക്കാതെ രാജ്യം വിട്ട വജ്രവ്യാപാരി മെഹുല്‍ ചോക്‌സിയുടെ ദുബൈയിലുള്ള 24 കോടി വിലവരുന്ന സ്വത്തുവകകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് കണ്ടുകെട്ടി.
മൂന്ന് വാണിജ്യ കെട്ടിടങ്ങള്‍, ബെന്‍സ് ഇ-280 കാര്‍, ദുബൈ ബാങ്കിലെ സ്ഥിര നിക്ഷേപം തുടങ്ങിയവയടക്കമാണ് കണ്ടുകെട്ടിയത്. നീരവ് മോദിക്കൊപ്പം 13,500 കോടി രൂപ വായ്പയെടുത്ത് തിരിച്ചടക്കാതെയാണ് ഇവര്‍ രാജ്യം വിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."