പാകിസ്താനില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 20 മരണം
പാസഞ്ചര്‍ ട്രെയിന്‍ പാളം തെറ്റി നിര്‍ത്തിയിട്ട ചരക്കുവണ്ടിയില്‍ ഇടിക്കുകയായിരുന്നു
മുള്‍ത്താന്‍(പാകിസ്താന്): പാസഞ്ചര്‍ ട്രെയിന്‍ നിര്‍ത്തിയിട്ട ചരക്കു വണ്ടിയിലിടിച്ച് പാകിസ്താനില്‍ 20 പേര് മരിച്ചു. രാവിലെ 7.40ന് ദക്ഷിണ പാകിസ്താനിലെ വല്ഹാര് റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. 74 പേര്‍ക്കു പരുക്കേറ്റു. ഇതില്‍ ചിലരുടെ നില ഗുരുതരമാണെന്ന് പ്രവിശ്യാ ഭരണകൂടം ഉദ്യോഗസ്ഥര്‍ അറിയിച്ചു. പാക് സൈന്യത്തിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്.
ബഹാവല്‍പൂരില്‍ നിന്ന് യാത്രക്കാരുമായി ക്വറ്റയിലേക്ക് പോവുകയായിരുന്ന അക്ബര്‍ എക്സ്പ്രസ് പാളം തെറ്റി അമിത വേഗത്തില്‍ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ചരക്കുവണ്ടിയില്‍ ഇടിച്ചുകയറുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. അപകടത്തിന്റെ കാരണം കണ്ടെത്താനും ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ നടപടിയെടുക്കാനും പ്രധാനമന്ത്രി ഇംറാന്ഖാന് റെയില്‍വേ മന്ത്രി ശെയ്ഖ് റാഷിദ് അഹ്മദിനോട് ആവശ്യപ്പെട്ടു. അധികൃതരുടെ അനാസ്ഥയും അടിസ്ഥാന സൗകര്യങ്ങളുടെ കുറവും കാരണം പാകിസ്താനില്‍ ട്രെയിന്‍ അപകടങ്ങള്‍ ഇടയ്ക്കിടെ ഉണ്ടാവാറുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."