HOME
DETAILS

വിജയികളുടെ നഗരം

backup
July 11 2019 | 22:07 PM

%e0%b4%b5%e0%b4%bf%e0%b4%9c%e0%b4%af%e0%b4%bf%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a8%e0%b4%97%e0%b4%b0%e0%b4%82

ദക്ഷിണേന്ത്യയുടെ ചരിത്ര താളുകളില്‍ അവിസ്മരണീയമായ വിജയഗാഥകള്‍ക്കൊണ്ട് വിസ്മയം തീര്‍ത്ത് 1336ല്‍ ഡെക്കാന്‍ പ്രദേശത്ത് ഹംപി തലസ്ഥാനമാക്കി നിലനിന്നിരുന്ന സാമ്രാജ്യമായിരുന്നു വിജയനഗര സാമ്രാജ്യം. ശിലാലിഖിതങ്ങള്‍, അറബി, പോര്‍ച്ചുഗീസ് സഞ്ചാരികളുടെ യാത്രക്കുറിപ്പുകള്‍, ഫരിഷ്തയുടെ ചരിത്രക്കുറിപ്പുകള്‍, തദ്ദേശീയരുടെ കഥകള്‍ എന്നിവയില്‍നിന്നുമാണ് സാമ്രാജ്യത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുന്നത്. സമീപകാലങ്ങളിലായി നടന്ന ഹംപിയിലെ പുരാവസ്തു ഉദ്ഖന നങ്ങള്‍ സാമ്രാജ്യത്തിന്റെ ശക്തിയെയും സമ്പദ്‌വ്യവസ്ഥയെയും കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നു. 1336ല്‍ ഹരിഹരന്‍ 1, സഹോദരനായ ബുക്കരായന്‍ 1 എന്നിവരാണ് വിജയനഗരസാമ്രാജ്യം സ്ഥാപിച്ചത്. 1336ല്‍ ഹരിഹരന്‍ ഒന്നാമന്‍ സ്ഥാപിച്ച വിജയനഗര സാമ്രാജ്യം 1485 വരെ സംഗമ വംശവും 1486 മുതല്‍ 1504 വരെ സാലുവ വംശവും 1505 മുതല്‍ 1542 വരെ തുളുവ വംശവും 1542 മുതല്‍ 1649 വരെ അരവിഡു വംശവുമാണ് ഭരിച്ചിരുന്നത്. 1565ലെ തളിക്കോട്ട യുദ്ധത്തില്‍ ഡെക്കാന്‍ സുല്‍ത്താനൈറ്റുകളുടെ സംഘടിത സൈന്യം വിജയനഗര സാമ്രാജ്യത്തെ നിശ്ശേഷം പരാജയപ്പെടുത്തി. അതോടെ വിജയനഗര സാമ്രാജ്യത്തിന്റെ ശക്തി ക്ഷയിച്ചു.

ആദ്യ രാജവംശം
സംഗമ വംശം (1336- 1486 )

ബുക്കന്റേയും പിന്നീടു സിംഹാസനത്തിലിരുന്ന പുത്രന്‍ ഹരിഹര രണ്ടാമന്റേയും(1377- 1404) വാഴ്ചക്കാലത്ത് വിജയനഗര സാമ്രാജ്യം അതിവിസ്തൃതമായി. പിന്നീട് ഗോവ, ദബോള്‍ എന്നീ സ്ഥലങ്ങളും കൊണ്ടവീടു രാജ്യത്തിന്റെ കുര്‍ണൂല്‍, നെല്ലൂര്‍, ഗുണ്ടൂര്‍ എന്നീ ഭാഗങ്ങളും വിജയനഗരത്തിന്റെ ഭാഗമായി. ശക്തരായി വളര്‍ന്നുവന്ന് വിജയനഗര സാമ്രാജ്യത്തിന് സിലോണും സാമൂതിരിയും കപ്പം കൊടുക്കാന്‍ സമ്മതിച്ചിരുന്നു.
പക്ഷേ പതിനാലാം നൂറ്റാണ്ടിന്റെ അവസാന ഘട്ടത്തില്‍ ബഹ്മനി സുത്തനത്തുമായുണ്ടായ യുദ്ധത്തില്‍ വിജയനഗര സാമ്രാജ്യത്തിന് ഒരുപാട് നാശനഷ്ടങ്ങള്‍ സംഭവിച്ചു. 1406 മുതല്‍ 1422 വരെ ഭരിച്ച ബുക്കന്‍ രണ്ടാമന്റെ ഭരണകാലത്താണ് സഹോദരന്‍ ദേവരായ ഒന്നാമന്റെ പുത്രിയെ സമാധാന ഉടമ്പടി പ്രകാരം ഫിറൂസ്ഷാക്ക് വിവാഹം ചെയ്തു കൊടുത്തിരുന്നെങ്കിലും അത് സ്പര്‍ദ്ധകള്‍ക്ക് അറുതി വരുത്തിയില്ല. കൊണ്ടവീട്ടു റെഡ്ഡിമാര്‍ ബഹ്മനി സുല്‍ത്താനമാരുമായി കൂട്ടുകൂടി വിജയനഗരത്തെ ആക്രമിച്ചു. 1420ല്‍ ദേവരായ റെഡ്ഡിമാരെ വകവരുത്തുകയും കൊണ്ടവീടു പ്രദേശങ്ങളും ബഹ്മനിയുടെ ഭാഗമായ പണുഗലും പിടിച്ചെടുക്കുകയും ചെയ്തു. ദേവരായ 1422ല്‍ നിര്യാതനായി. പിന്നീടു വന്ന വിജയരായ ദുര്‍ബലനായിരുന്നു. വിജയരായന്റെ മരണശേഷം ദേവരായ രണ്ടാമന്‍ കിരീടമണിഞ്ഞത് 1426ലാണ്. കൊണ്ടവീടരുടെ പ്രക്ഷോഭം പരിപൂര്‍ണമായും അവസാനിപ്പിക്കുകയും കേരളത്തിലേക്കു കടന്ന് കൊല്ലം രാജാവിനെ കീഴടക്കുകയും ചെയ്തു.
ദേവരായന്‍ രണ്ടാമന്റെ സാമ്രാജ്യം തെക്ക് സിലോണ്‍ മുതല്‍ വടക്ക് ഗുല്‍ബര്‍ഗ വരേയും കിഴക്ക് ഒറീസ മുതല്‍ പടിഞ്ഞാറ് മലബാര്‍ വരേയും വ്യാപിച്ചിരുന്നതായി പറയപ്പെടുന്നു. സിലോണ്‍, പുലിക്കാട്ട്, തെന്നസരിം, പെഗു എന്നിവിടങ്ങളിലെ ഭരണാധികാരികള്‍ വിജയനഗര സമ്രാട്ടിന് കപ്പം കൊടുത്തിരുന്നതായി സഞ്ചാരിയായ നുനിസ് രേഖപ്പെടുത്തുന്നു. ദേവരായ രണ്ടാമന്റെ പുത്രന്‍ മല്ലികാര്‍ജുനന്റെ വാഴ്ചക്കാലത്താണ് അലാവുദ്ദീന്‍ രണ്ടാമനും കപിലേശ്വര ഗജപതിയും വിജയനഗരത്തെ തുടരെത്തുടരെ ആക്രമിച്ചത്. സാമ്രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ ശാലുവ നരസിംഹനും തുളുവ ഈശ്വരയേയും പോലുളള ശക്തരായ ഭരണാധികാരികളുണ്ടായിരുന്നു. മല്ലികാര്‍ജു 1465ല്‍ നിര്യാതനായപ്പോള്‍ പുത്രന്‍ കൊച്ചുകുഞ്ഞായിരുന്നു. അതിനാല്‍ അധികാരം വിരൂപാക്ഷനില്‍ നിക്ഷിപ്തമായി.
പക്ഷേ സുഖലോലുപനായ വിരൂപാക്ഷന് രാജ്യകാര്യങ്ങളില്‍ ശ്രദ്ധയില്ലായിരുന്നു. ഗോവ, ദബോള്‍, ചൗള്‍ ഇവയെല്ലാം ബഹ്മനി സുല്‍ത്തനത്ത് കൈവശപ്പെടുത്തി. കപിലേശ്വര ഗജപതിയും അവസരം മുതലാക്കി പല പ്രവിശ്യകളും കൈക്കലാക്കി. ദുര്‍ബലനായ വിരൂപാക്ഷയെ അധികാരസ്ഥാനത്തുനിന്നു നീക്കി 1486ല്‍ ശലുവ നരസിംഹ സിംഹാസനമേറി. സംഗമ വംശത്തിന്റെ അവസാനവര്‍ഷങ്ങളിലാണ് ബഹ്മനി സുല്‍ത്താനത്ത് വിഘടിച്ച് ഡെക്കാന്‍ സുല്‍ത്താനത്തുകള്‍ രൂപം കൊണ്ടത്. ഈ സമയത്തുതന്നെയാണ് പശ്ചിമതീരത്ത് വാസ്‌കോ ഡഗാമ വന്നെത്തിയതും.

ശലുവ വംശം(1486- 1504)

അധികാരം തട്ടിയെടുത്തതില്‍ ശലുവ നരസിംഹയ്ക്ക് എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നു. പക്ഷേ സമര്‍ഥനായ ഭരണാധികാരിയായിരുന്നതിനാല്‍ നരസിംഹയ്ക്ക് അവയൊക്കെ അതിജീവിക്കാനായി. പടിഞ്ഞാറന്‍ തീരപ്രദേശങ്ങളിലെ അധികാരം പുനഃസ്ഥാപിച്ചെടുത്തു. കുതിരകളെ ഇറക്കുമതി ചെയ്യാനായി മംഗലാപുരം തുറമുഖം വികസിപ്പിച്ചു. തമിഴ് പ്രദേശങ്ങളില്‍ ആധിപത്യം സ്ഥാപിച്ചു. 1491 ല്‍ രണ്ടു പുത്രന്മാരുടെ ചുമതല തുളുവ ഈശ്വരയുടെ പുത്രന്‍ നരസ നായകയെ ഏല്‍പിച്ച് നരസിംഹ നിര്യാതനായി. ഇളയ പുത്രന്‍ ശലുവ ഇമ്മഡി നരസിംഹ രാജപദവിയേറ്റു. പക്ഷെ യഥാര്‍ഥത്തില്‍ അധികാരം കൈകാര്യം ചെയ്തത് നരസനായക ആയിരുന്നു. നരസനായക റെയിച്ചൂര്‍ തുരുത്ത് വീണ്ടെടുത്തു. ശലുവ നരസിംഹ തുടങ്ങിവച്ചിരുന്ന പല കാര്യങ്ങളും നരസനായക പൂര്‍ത്തിയാക്കി. പശ്ചിമതീരത്ത് ഗോകര്‍ണം വരെയുളള പ്രദേശങ്ങള്‍ വിജയനഗര സാമ്രാജ്യത്തിന്റെ അധീനതയില്‍ കൊണ്ടുവന്നു. സാമ്രാജ്യത്തിലൂടനീളം യാത്രചെയ്ത് ശാന്തിയും സമാധാനവും ഉറപ്പു വരുത്തി. 1503ല്‍ നരസനായക അന്തരിച്ചു. മൂത്ത പുത്രന്‍ വീര നരസിംഹ മന്ത്രിസ്ഥാനമേറ്റു. 1505ല്‍ ശലുവ ഇമ്മഡി നരസിംഹ നായക കൊല്ലപ്പെട്ടു. വീര നരസിംഹ സ്വയം രാജാവായി പ്രഖ്യാപിച്ചു. അതോടെ തുളുവ വംശത്തിന്റെ വാഴ്ചക്ക് തുടക്കം കുറിക്കപ്പെട്ടു.

തുളുവ വംശം (1505- 1542)
നരസ നായകയ്ക്ക് നാലു പുത്രന്മാര്‍ ഉണ്ടായിരുന്നു. തിപ്പമ്മയില്‍ വീര നരസിംഹയും നാഗമാംബയില്‍ കൃഷ്ണദേവരായരും ഒബമാംബയില്‍ അച്യുതരായരും രംഗനും. മൂത്ത പുത്രന്‍ വീര നരസിംഹ നാലു വര്‍ഷം ഭരിച്ചു. ഇക്കാലത്ത് പോര്‍ച്ചുഗീസുകാരുമായി സഖ്യം ചെയ്ത് അവര്‍ക്ക് പശ്ചിമതീരത്ത് താവളങ്ങള്‍ സ്ഥാപിക്കാനുളള അനുമതി നല്‍കി. അതിനു പകരമെന്നോണം, വിജയനഗര സൈന്യത്തിന് പരിശീലനം നല്‍കാമെന്ന് പോര്‍ച്ചുഗീസുകാര്‍ സമ്മതിച്ചു. 1509ല്‍ വീരനരസിംഹ മരണമടഞ്ഞു. സഹോദരന്‍ കൃഷ്ണദേവരായര്‍ കിരീടമണിഞ്ഞു.

ബുക്കആദ്യ രാജവംശം
സംഗമ വംശം (1336- 1486 )
ബുക്കന്റേയും പിന്നീടു സിംഹാസനത്തിലിരുന്ന പുത്രന്‍ ഹരിഹര രണ്ടാമന്റേയും(1377- 1404) വാഴ്ചക്കാലത്ത് വിജയനഗര സാമ്രാജ്യം അതിവിസ്തൃതമായി. പിന്നീട് ഗോവ, ദബോള്‍ എന്നീ സ്ഥലങ്ങളും കൊണ്ടവീടു രാജ്യത്തിന്റെ കുര്‍ണൂല്‍, നെല്ലൂര്‍, ഗുണ്ടൂര്‍ എന്നീ ഭാഗങ്ങളും വിജയനഗരത്തിന്റെ ഭാഗമായി. ശക്തരായി വളര്‍ന്നുവന്ന് വിജയനഗര സാമ്രാജ്യത്തിന് സിലോണും സാമൂതിരിയും കപ്പം കൊടുക്കാന്‍ സമ്മതിച്ചിരുന്നു.
പക്ഷേ പതിനാലാം നൂറ്റാണ്ടിന്റെ അവസാന ഘട്ടത്തില്‍ ബഹ്മനി സുത്തനത്തുമായുണ്ടായ യുദ്ധത്തില്‍ വിജയനഗര സാമ്രാജ്യത്തിന് ഒരുപാട് നാശനഷ്ടങ്ങള്‍ സംഭവിച്ചു. 1406 മുതല്‍ 1422 വരെ ഭരിച്ച ബുക്കന്‍ രണ്ടാമന്റെ ഭരണകാലത്താണ് സഹോദരന്‍ ദേവരായ ഒന്നാമന്റെ പുത്രിയെ സമാധാന ഉടമ്പടി പ്രകാരം ഫിറൂസ്ഷാക്ക് വിവാഹം ചെയ്തു കൊടുത്തിരുന്നെങ്കിലും അത് സ്പര്‍ദ്ധകള്‍ക്ക് അറുതി വരുത്തിയില്ല. കൊണ്ടവീട്ടു റെഡ്ഡിമാര്‍ ബഹ്മനി സുല്‍ത്താനമാരുമായി കൂട്ടുകൂടി വിജയനഗരത്തെ ആക്രമിച്ചു. 1420ല്‍ ദേവരായ റെഡ്ഡിമാരെ വകവരുത്തുകയും കൊണ്ടവീടു പ്രദേശങ്ങളും ബഹ്മനിയുടെ ഭാഗമായ പണുഗലും പിടിച്ചെടുക്കുകയും ചെയ്തു. ദേവരായ 1422ല്‍ നിര്യാതനായി. പിന്നീടു വന്ന വിജയരായ ദുര്‍ബലനായിരുന്നു. വിജയരായന്റെ മരണശേഷം ദേവരായ രണ്ടാമന്‍ കിരീടമണിഞ്ഞത് 1426ലാണ്. കൊണ്ടവീടരുടെ പ്രക്ഷോഭം പരിപൂര്‍ണമായും അവസാനിപ്പിക്കുകയും കേരളത്തിലേക്കു കടന്ന് കൊല്ലം രാജാവിനെ കീഴടക്കുകയും ചെയ്തു.
ദേവരായന്‍ രണ്ടാമന്റെ സാമ്രാജ്യം തെക്ക് സിലോണ്‍ മുതല്‍ വടക്ക് ഗുല്‍ബര്‍ഗ വരേയും കിഴക്ക് ഒറീസ മുതല്‍ പടിഞ്ഞാറ് മലബാര്‍ വരേയും വ്യാപിച്ചിരുന്നതായി പറയപ്പെടുന്നു. സിലോണ്‍, പുലിക്കാട്ട്, തെന്നസരിം, പെഗു എന്നിവിടങ്ങളിലെ ഭരണാധികാരികള്‍ വിജയനഗര സമ്രാട്ടിന് കപ്പം കൊടുത്തിരുന്നതായി സഞ്ചാരിയായ നുനിസ് രേഖപ്പെടുത്തുന്നു. ദേവരായ രണ്ടാമന്റെ പുത്രന്‍ മല്ലികാര്‍ജുനന്റെ വാഴ്ചക്കാലത്താണ് അലാവുദ്ദീന്‍ രണ്ടാമനും കപിലേശ്വര ഗജപതിയും വിജയനഗരത്തെ തുടരെത്തുടരെ ആക്രമിച്ചത്. സാമ്രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ ശാലുവ നരസിംഹനും തുളുവ ഈശ്വരയേയും പോലുളള ശക്തരായ ഭരണാധികാരികളുണ്ടായിരുന്നു. മല്ലികാര്‍ജു 1465ല്‍ നിര്യാതനായപ്പോള്‍ പുത്രന്‍ കൊച്ചുകുഞ്ഞായിരുന്നു. അതിനാല്‍ അധികാരം വിരൂപാക്ഷനില്‍ നിക്ഷിപ്തമായി.
പക്ഷേ സുഖലോലുപനായ വിരൂപാക്ഷന് രാജ്യകാര്യങ്ങളില്‍ ശ്രദ്ധയില്ലായിരുന്നു. ഗോവ, ദബോള്‍, ചൗള്‍ ഇവയെല്ലാം ബഹ്മനി സുല്‍ത്തനത്ത് കൈവശപ്പെടുത്തി. കപിലേശ്വര ഗജപതിയും അവസരം മുതലാക്കി പല പ്രവിശ്യകളും കൈക്കലാക്കി. ദുര്‍ബലനായ വിരൂപാക്ഷയെ അധികാരസ്ഥാനത്തുനിന്നു നീക്കി 1486ല്‍ ശലുവ നരസിംഹ സിംഹാസനമേറി. സംഗമ വംശത്തിന്റെ അവസാനവര്‍ഷങ്ങളിലാണ് ബഹ്മനി സുല്‍ത്താനത്ത് വിഘടിച്ച് ഡെക്കാന്‍ സുല്‍ത്താനത്തുകള്‍ രൂപം കൊണ്ടത്. ഈ സമയത്തുതന്നെയാണ് പശ്ചിമതീരത്ത് വാസ്‌കോ ഡഗാമ വന്നെത്തിയതും.

അവസാന രാജവംശം;
അരവിഡു വംശം

തളിക്കോട്ടയിലെ പരാജയത്തെപ്പറ്റിയും അരവിഡു അളിയരാമരായരുടെ മരണത്തെപ്പറ്റിയും വാര്‍ത്ത കിട്ടിയ ഉടന്‍ സഹോദരന്‍ അരവിഡു തിരുമല, നാമമാത്രരാജാവ് സദാശിവയേയും മറ്റു രാജകുടുംബങ്ങളേയും കൂട്ടി എടുക്കാവുന്നത്ര ധനവുമായി പെണുഗുണ്ടയിലേക്ക് ഓടി രക്ഷപ്പെട്ടു. പിന്നീട് ആറു വര്‍ഷങ്ങളോളം രാജ്യത്ത് രാഷ്ട്രീയ അനിശ്ചിതത്വവും അശാന്തിയും നടമാടി.
മധുര, തഞ്ചാവൂര്‍, ജിഞ്ചി എന്നിവിടങ്ങളിലെ നായകര്‍ സ്വതന്ത്രഭരണം നടത്താന്‍ ആരംഭിച്ചു. സദാശിവയുടെ പേരില്‍ അരവിഡു തിരുമല അവരുടെ സ്വാതന്ത്ര്യം അംഗീകരിച്ചു കൊടുത്തു. മൈസൂരിലെ വോഡയാറും കേളഡിയിലേയും വെല്ലൂറിലേയും നായകരും സദാശിവയുടെ മേല്‍ക്കോയ്മ സ്വീകരിച്ചു. അളിയരാമരായരുടെ പുത്രന്‍, അദില്‍ഷായുടെ സഹായത്തോടെ ഇളയച്ഛനെതിരായിവിഫലമായ നീക്കങ്ങള്‍ നടത്തി. 1570ല്‍ തിരുമല സ്വയംരാജാവായി പ്രഖ്യാപിച്ചതോടെ അരവിഡു വംശജരുടെ ഭരണമാരംഭിച്ചു. സദാശിവയ്ക്ക് എന്തു പറ്റിയെന്ന് വ്യക്തമല്ല. 1576 വരേയുളള ശിലാലിഖിതങ്ങളില്‍ സദാശിവയുടെ പേരുണ്ട്. തിരുമലയുടെ നിര്യാണശേഷം
മൂത്തപുത്രന്‍ ശ്രീരംഗയും അതിനുശേഷം ഇളയപുത്രന്‍ വെങ്കട ഒന്നാമനും രാജപദവിയേറ്റു. അരവിഡു വംശത്തിലെ എട്ടു പേര്‍ രാജസിംഹാസനത്തിലിരുന്നു. ഇരുപത്തെട്ടു കൊല്ലം ഭരിച്ച ആറാമത്തെ രാജാവ് വെങ്കട രണ്ടാമന്‍(പെദ്ദ
വെങ്കട) കാര്യശേഷിയുളള ഭരണാധികാരിയായിരുന്നു. 1614ല്‍ മരണമടഞ്ഞു. പിന്നീടു വന്ന ശ്രീരംഗ ദുര്‍ബലനായിരുന്നു. രാജ്യത്ത് ആഭ്യന്തരസമരം പൊട്ടിപ്പുറപ്പെട്ടു. കര്‍ണാടക മുഴുവനും ജിഞ്ചിയും തഞ്ചാവൂരും ബീജാപ്പൂര്‍ സുല്‍ത്താന്‍ കൈയടക്കി. 1674 ല്‍ ശ്രീരംഗയുടെ മരണത്തോടെ വിജയനഗര സാമ്രാജ്യം പൂര്‍ണമായും അസ്തമിച്ചു.

റെയിച്ചൂര്‍ തുരുത്തിനു
വേണ്ടിയുള്ള പോരാട്ടം

വിജയനഗര സാമ്രാജ്യത്തിന്റെ വടക്കന്‍ അതിര്‍ത്തിയിലെ കൃഷ്ണ നദിയും പോഷകനദിയായ തുംഗഭദ്രയും സാമ്രാജ്യത്തിന്റെ സുരക്ഷാകവചങ്ങളായിരുന്നു. അതുകൊണ്ടു ഈ നദികള്‍ക്കിടയിലെ റെയിച്ചൂര്‍ തുരുത്ത് (റീമയ) അത്യന്തം തന്ത്രപ്രാധാന്യമുളള സ്ഥലവുമായിരുന്നു. റെയിച്ചുരിന്റെ ആധിപത്യത്തിനുവേണ്ടി വിജയനഗരരാജാക്കന്‍മാരും ബാഹ്മനി ഡക്കാന്‍ സുല്‍ത്തനത്തുകളും തമ്മില്‍ നിരന്തരം സംഘര്‍ഷങ്ങളിലേര്‍പ്പെട്ടിരുന്നു.

തളിക്കോട്ടയുദ്ധവും
സാമ്രാജ്യത്തിന്റെ തകര്‍ച്ചയും

സൈന്യസമേതം സുല്‍ത്താന്മാര്‍ 1564 ഡിസംബര്‍ 26ന് തളിക്കോട്ടയില്‍ താവളമടിച്ചു. തളിക്കോട്ടയില്‍നിന്ന് മുപ്പതു മൈലകലെ കൃഷ്ണാനദിയുടെ തെക്കേക്കരയില്‍ രക്ഷസിതങ്കഡി ഗ്രാമങ്ങള്‍ക്കിടക്കുളള സ്ഥലത്ത് വിജയനഗര സൈന്യവും. ഇവിടെവച്ചാണ് യുദ്ധം നടന്നത്. സൈനികമായ തയാറെടുപ്പുകള്‍ നടത്തുന്നതു മറച്ചുവച്ച് സുല്‍ത്താന്‍മാര്‍ സന്ധിസംഭാഷണമാരംഭിച്ചു. വിജയനഗര സാമ്രാജ്യത്തിന്റെ രïു പ്രധാന സേനാപതികളെ വശീകരിച്ചെടുത്തതോടെ വിജയനഗരത്തിന്റെ പരാജയം ഉറപ്പാക്കി. നാലു മണിക്കൂറിനുളളില്‍ യുദ്ധം അവസാനിച്ചു. ലക്ഷക്കണക്കിനു പടയാളികള്‍ മരിച്ചു വീണു. രാമരായരുടെ ശിരസ് നിസാം ഷാ ഛേദിച്ചെടുത്തു.

കൃഷ്ണദേവരായര്‍

രാജപദവിയേല്‍ക്കുമ്പോള്‍ കൃഷ്ണദേവരായര്‍ക്ക് ഇരുപത്തിയഞ്ചു വയസ് തികഞ്ഞിരുന്നില്ല. പ്രഗല്‍ഭനായ ഭരണാധികാരിയായിരുന്നു കൃഷ്ണദേവരായര്‍. ബീദാര്‍, പെണുഗോണ്ട, ശിവസമുദ്രം, ഉദയഗിരി എന്നിവ ആക്രമിച്ചു കീഴ്‌പ്പെടുത്തി. കലിംഗദേശത്തേക്ക് പടയെടുത്ത് സിംഹാദ്രിയില്‍ വിജയസ്തംഭം നാട്ടി. പോര്‍ച്ചുഗീസ് സഹായത്തോടെ ബഹ്മനി ആക്രമണങ്ങളെ ചെറുത്തുനിന്നു. ദക്ഷിണേന്ത്യ മുഴുവനും ഒരു കുടക്കീഴില്‍ കൊണ്ടു വന്നത് കൃഷ്ണദേവരായരാണ്. വിജയനഗരം റോമിനേക്കാള്‍ മഹനീയമാണെന്നും കൃഷ്ണദേവരായര്‍ കുറ്റമറ്റ
ചക്രവര്‍ത്തിയാണെന്നും പോര്‍ച്ചുഗീസ് സഞ്ചാരി ഡൊമിംഗോ പയസ് അഭിപ്രായപ്പെട്ടിട്ടുണ്ട്. എട്ടു വയസുകാരനായ പുത്രനെ കൃഷ്ണദേവരായര്‍ കിരീടാവകാശിയായി പ്രഖ്യാപിച്ചത് മന്ത്രി ശലുവ തിമ്മയെ പ്രകോപിപ്പിക്കുകയും കുട്ടിക്ക് വിഷം നല്‍കുകയും ചെയ്തു. വിവരമറിഞ്ഞ കൃഷ്ണദേവരായര്‍ തിമ്മയെ സകുടുംബം തുറുങ്കിലടച്ചു. സഹോദരന്‍ അച്യുതരായരെ കിരീടാവകാശിയായി പ്രഖ്യാപിച്ചു. 1529ല്‍ കൃഷ്ണദേവരായര്‍ നിര്യാതനായി.

അച്യുതരായര്‍
കുടുംബവഴക്കുകള്‍ മൂലം തുളുവ വംശത്തിന് തളര്‍ച്ച സംഭവിച്ചു. കൃഷ്ണദേവരായരുടെ മകളുടെ ഭര്‍ത്താവ് ആയിരുന്ന അരവിഡു(അളിയ) രാമരായര്‍ അച്യുതരായര്‍ക്കെതിരായി പല ഗൂഢാലോചനകളും നടത്തി. ഇത് ഡെക്കാന്‍ സുല്‍ത്താനത്തുകള്‍ക്ക് വിജയനഗര സാമ്രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ അവസരം നല്‍കി. ബീജാപ്പൂര്‍ സൈനികരുടെ സഹായത്തോടെ രാമരായ അച്യുതരായരെ തടവിലാക്കി. സദാശിവയുടെ പേരില്‍ ഭരണം നടത്താന്‍ ശ്രമിച്ചു. അധികാരത്തര്‍ക്കം ഒത്തുതീര്‍പ്പാക്കാന്‍ എത്തിയത് ബീജാപ്പൂര്‍ സുല്‍ത്താനാണ്. അച്യുതരായര്‍ക്ക് രാജപദവിയും രാമരായര്‍ക്ക് സ്വന്തം പ്രവിശ്യകളില്‍ സ്വയംഭരണവും എന്നു തീരുമാനിക്കപ്പെട്ടു. 1542ല്‍ അച്യുതരായരുടെ മരണം വരെ ഈ സ്ഥിതിഗതികള്‍ക്ക് മാറ്റമുണ്ടായില്ല. സദാശിവയുടെ പേരില്‍ ഭരണം നടത്തിയ അളിയ രാമരായര്‍ സ്വേച്ഛാധിപതിയും കുടിലബുദ്ധിക്കുടമയുമായിരുന്നു. സ്വാര്‍ഥ താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തി ഡെക്കാന്‍ സുല്‍ത്തനത്തുകളെ പരസ്പരം തമ്മിലടിപ്പിക്കാന്‍ രാമരായര്‍ ശ്രമിച്ചു. ഒരളവോളം അത് സാധിച്ചെടുക്കാനായെങ്കിലും ഒടുവില്‍ അതുവലിയ വിനയായി ഭവിച്ചു. ഡെക്കാന്‍ സുല്‍ത്തനത്തുകള്‍ പരസ്പരമുള്ള ഭിന്നതകള്‍ ഒതുക്കി, ഏകോപിച്ച് വിജയനഗരത്തിനെതിരെ ആക്രമണം നടത്തി. തളിക്കോട്ടയുദ്ധത്തില്‍ ഡെക്കാന്‍ സുല്‍ത്തനത്തുകള്‍ വിജയനഗരത്തെ അമ്പേ പരാജയപ്പെടുത്തി.

Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."

No Image

ഗസ്സയിലെ അക്രമം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ജിസിസി നേതാക്കള്‍

Kuwait
  •  12 days ago
No Image

സുൽത്താൻ അൽ നെയാദി, ഹസ്സ അൽ മൻസൂരി, എന്നിവർക്ക് ഫസ്റ്റ് ക്ലാസ് ബഹിരാകാശ മെഡൽ സമ്മാനിച്ച് യുഎഇ ഭരണാധികാരി

latest
  •  12 days ago
No Image

മഹാകുംഭമേള നടക്കുന്ന പ്രദേശത്തെ പുതിയ ജില്ലയായി പ്രഖ്യാപിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

National
  •  12 days ago
No Image

ബലൂണ്‍ വീര്‍പ്പിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി; 13 വയസ്സുകാരന് ദാരുണാന്ത്യം

National
  •  12 days ago
No Image

ശ്രീറാമിന്റെ അഭിഭാഷകന് രണ്ടാം നിലയിലുള്ള കോടതിയുടെ പടി കയറാന്‍ വയ്യ; കെ.എം ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിന്റെ വിചാരണ മാറ്റി

Kerala
  •  12 days ago
No Image

യുഎഇയിൽ പ്രവർത്തനമാരംഭിച്ച് ഇ- ഹെയ്ലിംഗ് പ്ലാറ്റ്ഫോം ബോൾട്ട്; ഇന്ന് ഏഴ് റൈഡുകളിൽ 53 ശതമാനം കിഴിവ് 

uae
  •  12 days ago
No Image

'ഡല്‍ഹി ചലോ' മാര്‍ച്ചുമായി വീണ്ടും കര്‍ഷര്‍; തലസ്ഥാനത്ത് കര്‍ശന പരിശോധന, ഗതാഗതക്കുരുക്ക് 

National
  •  12 days ago
No Image

എം.എല്‍.എയുടെ മകന് എങ്ങനെ ആശ്രിതനിയമനം നല്‍കാനാകും;  കെ. കെ രാമചന്ദ്രന്‍നായരുടെ മകന്റെ നിയമനം റദ്ദാക്കി സുപ്രിംകോടതി

Kerala
  •  12 days ago
No Image

അതിതീവ്രമഴ തുടരും; അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യത

Kerala
  •  12 days ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; കാസര്‍കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Kerala
  •  12 days ago