ഇന്ധന വിലവര്‍ധന: ഓട്ടോ ടാക്‌സി മേഖല പ്രതിസന്ധിയില്‍
കല്‍പ്പറ്റ: പെട്രോള്‍, ഡീസല്‍ വില അനുദിനം കുതിച്ചുയരുന്ന സാഹചര്യത്തില്‍ പിടിച്ചു നില്‍ക്കാനാകാതെ ഓട്ടോ തൊഴിലാളികള്‍. ഓട്ടോ ടാക്‌സി നിരക്ക് വര്‍ധിപ്പിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം.
ദിവസം അഞ്ഞൂറ് രൂപ പോലും മാറ്റിവെക്കാനില്ലാത്ത സ്ഥിതിയാണെന്ന് ഒട്ടോറിക്ഷ തൊഴിലാളികള്‍ പറയുന്നു. 2014ലാണ് ഒടുവില്‍ ചാര്‍ജ് വര്‍ധിപ്പിച്ചത്. മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ചുമതലപെടുത്തിയ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് അംഗീകരിക്കാതെ തള്ളിയതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തയാറായില്ല. പകരം ജസ്റ്റിസ് രാമചന്ദ്രനെ പ്രശ്‌നങ്ങള്‍ ഒന്നുകൂടി പഠിക്കാന്‍ വീണ്ടും നിയമിച്ചു. കമ്മിഷന്‍ സോണല്‍ കേന്ദ്രങ്ങളില്‍ വെച്ച് തെളിവെടുപ്പ് നടക്കുകയാണ്. എന്നാല്‍ പഠനം കഴിഞ്ഞ് എന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് വ്യക്തമല്ല. അപ്പോഴേക്കും പെട്രോള്‍, ഡീസല്‍ വില നൂറ് കടക്കുമെന്ന സംശയമാണ് ഓട്ടോ തൊഴിലാളികള്‍ പറയുന്നത്. ഓട്ടോക്ക് മിനിമം ചാര്‍ജ് മുപ്പത് രൂപയാക്കണമെന്ന ആവശ്യമാണ് ഇവര്‍ മുന്നോട്ട് വെക്കുന്നത്. ജില്ലയില്‍ ഏകദേശം എണ്ണായിരം ഓട്ടോറിക്ഷാ തൊഴിലാളികള്‍ ഉണ്ടെന്നാണ് കണക്ക്. സാധാരണക്കാരന്റെ ജീവിതമാര്‍ഗമായാണ് ഓട്ടോറിക്ഷാ മേഖലയില്‍ കൂടുതല്‍ പേരും എത്തുന്നത്. മുന്‍കാലങ്ങളില്‍ ഓട്ടോറിക്ഷ ഓടിക്കുന്നതിലൂടെ മോശമല്ലാത്ത വരുമാനം ലഭിച്ചിരുന്നു. എന്നാല്‍ ഇന്ധന വില വര്‍ധനവ് തുടരുന്നതിനാല്‍ മേഖലയില്‍ പിടിച്ചു നില്‍ക്കാനാവാത്ത സ്ഥിതിയാണെന്ന് ഡ്രൈവര്‍മാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."