ആലപ്പുഴയിലെ കനാല്‍ സൗന്ദര്യവത്കരണം പാതിവഴിയില്‍
ആലപ്പുഴ:ആലപ്പുഴ ടൂറിസം സര്‍ക്യൂട്ടിന്റെ ഭാഗമായ കനാല്‍ സൗന്ദര്യവത്കരണം പാതിവഴിയില്‍ മുടങ്ങി. കളക്ട്രേറ്റില്‍ കൂടിയ ഉദ്യോഗസ്ഥരുടെയും കരാറുകാരുടേയും യോഗത്തില്‍ പദ്ധതി വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് കെ.സി.വേണുഗോപാല്‍ എം.പി. ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നതാണ്. എന്നാല്‍ നിര്‍ദേശം നല്കി മാസങ്ങള്‍ കഴിഞ്ഞിട്ടും കനാല്‍ സൗന്ദര്യവത്കരണം പൂര്‍ണമായിട്ടില്ല. നവീകരണത്തിന്റെ ചുമതലയുള്ള കിറ്റ്കോയുടെ ഭാഗത്തു നിന്നുള്ള വീഴ്ചയാണ് പദ്ധതി പൂര്ണാമാകാതിരിക്കാന് കാരണമാകുന്നത്. പുരോഗതി റിപ്പോര്‍ട്ട് കലക്ടര്‍ക്ക് നല്‍കണമെന്നും തുടര്‍ന്ന് രണ്ടാഴ്ചയിലൊരിക്കല്‍ കലക്ടര്‍ നിര്‍മ്മാണ പുരോഗതി വിലയിരുത്തണമെന്നും എം.പി നിര്‍ദേശിച്ചിരുന്നു. കനാലിലെ ചെളി മാറ്റി ആഴംകൂട്ടുന്ന പണി നടത്തിപ്പില്‍ കരാറുകാര്‍ ഗുരുതരമായ വീഴ്ച വരുത്തിയതായി കണ്ടെത്തിയിട്ടുണ്ട്.
നാലുമാസംകൊണ്ട് തീര്‍ക്കേണ്ട ജോലികള്‍ ഒരുവര്‍ഷം കഴിഞ്ഞിട്ടും പൂര്‍ത്തിയായില്ല. ഇക്കാര്യത്തില്‍ ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥരും വീഴ്ച വരുത്തിയതായി ആക്ഷേപമുണ്ട്.
കൂടാതെ കനാല്‍ നവീകരണത്തിനായി ചെളിസൗന്ദര്യവത്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമുണ്ടാക്കാത്തവിധം ചെളികോരണമെന്ന നിര്‍ദേശവും അട്ടിമറിക്കപ്പെട്ടു .കൂടുതല്‍ യന്ത്രങ്ങള്‍ കൊണ്ടുവന്നും പണിക്കാരെ നിര്‍ത്തിയും വേഗത്തില്‍ പണിടത്താനുള്ള പദ്ധതി തയ്യാറാക്കുമെന്ന കരാറുകാരുടെ ഉറപ്പ് പാലിക്കപ്പെട്ടില്ല. .ഇറിഗേഷന്‍ വകുപ്പ ്കനാല് വൃത്തിയാക്കി ആഴം കൂട്ടുമെന്ന് അറിയിച്ചിരുന്നെങ്കിലും പൂര്‍ണമായില്ല. ഇതോടെ ആലപ്പുഴയുടെ വിവിധ കനാലുകള്‍ പഴയ അവസ്ഥയില്‍ തന്നെയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."