HOME
DETAILS
MAL
മദ്യശാലക്ക് മുന്നില്‍ ധര്‍ണ നടത്തി
backup
May 25 2017 | 02:05 AM
ഗൂഡല്ലൂര്‍: കാളംപുഴ ജനവാസ കേന്ദ്രത്തില്‍ സ്ഥാപിച്ച മദ്യശാല അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് പ്രദേശത്തുകാര്‍ മദ്യശാലക്ക് മുന്നില്‍ ധര്‍ണ നടത്തി.
രാപ്പകല്‍ വ്യത്യാസമില്ലാതെ നിരവധി വിദ്യാര്‍ഥികളും സ്ത്രീകളും സഞ്ചരിക്കുന്ന പാതക്കരികില്‍ സ്ഥാപിച്ച മദ്യശാല അടച്ചുപൂട്ടും വരെ സമരം തുടരുമെന്ന് നാട്ടുകാര്‍ അറിയിച്ചു.
രാവിലെ 10ഓടെ ആര്.ഡി.ഒ സ്ഥലത്തെത്തി സമരക്കാരുമായി സംസാരിച്ചു. ജൂണ്‍ 15ന് ഉചിതമായ നടപടിയെടുക്കാമെന്ന ആര്.ഡി.ഒയുടെ ഉറപ്പിന്മേലാണ് സമരക്കാര്‍ പിരിഞ്ഞ് പോയത്. ദിനേശന് ധര്‍ണ ഉദ്ഘാടനം ചെയ്തു.
ശിവരാജ്, അമ്പാടി ശുകേഷ്, ഫുആദ്, ബഷീര്‍, ഷൗകത്തലി, ബാലു, ഗോപന്, ആമിന, കള്ളി എന്നിവര്‍ ധര്‍ണക്ക് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."