കൈപ്പുണ്യമുണ്ടോ? വിനോദസഞ്ചാരികള്‍ വീട്ടിലെത്തും
തിരുവനന്തപുരം: കേരളത്തിലെ വീട്ടമ്മമാരുടെ കൈപ്പുണ്യം വിനോദ സഞ്ചാരികള്‍ക്കു പരിചയപ്പെടുത്താനൊരുങ്ങി ഉത്തരവാദിത്ത ടൂറിസം മിഷന്‍. ''എക്‌സ്പീരിയന്‍സ് എത്‌നിക് കുസിന്‍'' എന്ന പേരില്‍ കേരളത്തില്‍ ആരംഭിക്കുന്ന പദ്ധതിക്ക് സംസ്ഥാന ടൂറിസം വര്‍ക്കിങ് ഗ്രൂപ്പ് ഭരണാനുമതി നല്‍കിയതോടെ ആയിരക്കണക്കിന് വീട്ടമ്മമാര്‍ക്ക് തൊഴില്‍ സാധ്യത തുറക്കുന്ന പദ്ധതിക്കായുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു .
കേരളത്തിലെ മുഴുവന്‍ ജില്ലകളില്‍നിന്നുമായി തെരഞ്ഞെടുക്കപ്പെടുന്ന 2000 വീടുകളാണ് ഒന്നാംഘട്ടത്തില്‍ പദ്ധതിയുടെ ഭാഗമാകുക. ഗ്രാമങ്ങളെ ടൂറിസം പ്രവര്‍ത്തനത്തിന്റെ മുഖ്യ കേന്ദ്രമാക്കുക എന്ന ലക്ഷ്യത്തില്‍ ഊന്നിയാണ് പദ്ധതിയുടെ പ്രവര്‍ത്തനം. ടൂറിസം മേഖലയില്‍ വന്‍ ചലനം സൃഷ്ടിക്കാവുന്ന ഈ പദ്ധതി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കഴിഞ്ഞ നിയമസഭ സമ്മേളനത്തിലാണ് പ്രഖ്യാപിച്ചത്.
വീട്ടില്‍ അതിഥികളെ സ്വീകരിക്കുന്ന പരമ്പരാഗത ശൈലിയില്‍ കേരളീയ ഭക്ഷണം തയാറാക്കി നല്‍കുന്ന ഒരു ശൃംഖല കേരളത്തിലുടനീളം സ്ഥാപിക്കും. ഇവയെ ആധുനിക വിവര സാങ്കേതിക വിദ്യാ രീതികളുപയോഗിച്ചു സഞ്ചാരികള്‍ക്കു പരിചയപ്പെടുത്തും.
ഈ പദ്ധതിയിലൂടെ കുറഞ്ഞത് 30,000 മുതല്‍ 50,000 വരെ ആളുകള്‍ക്കു മൂന്നു വര്‍ഷം കൊണ്ട് പ്രത്യക്ഷമായും പരോക്ഷമായും തൊഴില്‍ നല്‍കുവാന്‍ കഴിയും. ഇതിലൂടെ സംരംഭകരായി മാറുന്നതില്‍ ഭൂരിഭാഗവും സ്ത്രീകള്‍ ആയിരിക്കും എന്നൊരു പ്രത്യേകതയുമുണ്ട്.
പദ്ധതിയുടെ ഒന്നാം ഘട്ടം ജൂലൈയില്‍ ആരംഭിക്കും. ജൂലൈ 25നു മുന്‍പായി ഉത്തരവാദിത ടൂറിസം മിഷന്‍ ഓഫിസുകളില്‍ രജിസ്റ്റര്‍ ചെയാം.
അംഗീകൃത ഹോം സ്റ്റേകള്‍ക്കും ഈ പദ്ധതിയുടെ ഭാഗമാകുന്നതിന് അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ക്ക്
ൃ@േസലൃമഹമീtuൃശാെ.ീൃഴ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."