പെണ്‍കുട്ടി മരിച്ച സംഭവം: പുറത്തുവരുന്നത് ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയിലെ അരക്ഷിതാവസ്ഥ
തിരൂര്‍: പ്രണയാഭ്യര്‍ഥന നിരസിച്ച ഇതര സംസ്ഥാനക്കാരിയായ പതിനഞ്ചുകാരിയെ ബംഗാളി യുവാവ് കുത്തിക്കൊന്ന സംഭവം വ്യക്തമാക്കുന്നത് ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയിലെ അരക്ഷിതാവസ്ഥ. 15കാരിയായ സമീന ഖാത്തൂറാണ് ബംഗാളി യുവാവിന്റെ കുത്തേറ്റ് കൊല്ലപ്പെട്ടത്. തിരൂര്‍ തൃക്കണ്ടിയൂര്‍ വിഷുപ്പാടത്ത് ഇതര സംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ താമസിക്കുന്ന മേഖലയില്‍ വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. എന്നാല്‍ ഇവര്‍ക്ക് താമസിക്കാന്‍ ഇടം കൊടുത്ത കെട്ടിട ഉടമയ്ക്ക് താമസിക്കുന്നവരെക്കുറിച്ച് വ്യക്തമായ യാതൊരു വിവരവുമില്ലെന്നാണ് പൊലിസ് അന്വേഷണത്തില്‍ വ്യക്തമായത്.
സമാന രീതിയില്‍ തിരൂരിലും മറ്റിടങ്ങളിലും ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്നുണ്ട്. ഇത്തരത്തിലുള്ള ദാരുണ സംഭവങ്ങളുണ്ടാകുമ്പോഴാണ് വസ്തുതകള്‍ പലതും പുറത്തുവരുന്നത്. പാന്‍മസാലകളും കഞ്ചാവും മദ്യവും സ്ഥിരമായി ഉപയോഗിക്കുന്ന ഇതര സംസ്ഥാനക്കാര്‍ക്കിടയിലുള്ളവര്‍ അപകടകരമായ സ്വഭാവ വിശേഷമുള്ളവരാണെന്ന് രഹസ്യാന്വേഷണ വിഭാഗം പല ഘട്ടങ്ങളിലായി റിപ്പോര്‍ട്ട് ചെയ്തിട്ടും കാര്യമായ മുന്‍കരുതല്‍ നടപടികള്‍ ബന്ധപ്പെട്ട അധികൃതര്‍ സ്വീകരിക്കാത്തതിനാലാണ് കെട്ടിട ഉടമകള്‍ പോലും വ്യക്തമായ വിവരങ്ങളില്ലാതെ ഇവരെ താമസിപ്പിക്കുന്നത്. 15 വയസുകാരി കൊല്ലപ്പെട്ടതോടെ ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന മേഖലകളില്‍ പരിശോധനകള്‍ ശക്തമാക്കാനാണ് പൊലിസിന്റെയും ബന്ധപ്പെട്ട അധികൃതരുടെയും നീക്കം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."