HOME
DETAILS

ഇറക്കുമതി ചുങ്കം: പത്രങ്ങള്‍ തകര്‍ച്ചയുടെ വക്കില്‍

  
backup
July 11 2019 | 22:07 PM

newspaper-crisis-12-07-2019

പത്ര മാസികകള്‍ അച്ചടിക്കുന്ന കടലാസിന് പത്ത് ശതമാനം ഇറക്കുമതി ചുങ്കം ഏര്‍പ്പെടുത്തിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. നിര്‍മ്മലാ സീതാരാമന്‍ ബജറ്റില്‍ നിര്‍ദേശിച്ച ഈ നികുതി ചെറുകിട ഇടത്തരം പത്രങ്ങളുടെ നിലനില്‍പ്പിനെ സാരമായി ബാധിക്കും. ഇതിനായിരിക്കണം ബി.ജെ.പി സര്‍ക്കാര്‍ മുമ്പെങ്ങും ഏര്‍പ്പെടുത്താത്ത ഇത്തരമൊരു ഇറക്കുമതി ചുങ്കം ഏര്‍പ്പെടുത്തിയിട്ടുണ്ടാവുക. മാത്രമല്ല ഒറ്റയടിക്ക് പത്ത് ശതമാനമാണ് ചുമത്തിയിരിക്കുന്നത്.
ദൃശ്യമാധ്യമങ്ങളുടെയും ഓണ്‍ലൈന്‍ മാധ്യമങ്ങളുടെയും ക്രമാതീതമായ വര്‍ധനവ് കാരണം ഇടത്തരം അച്ചടി മാധ്യമങ്ങളുടെ നിലനില്‍പ്പ് അവതാളത്തിലായിട്ടുണ്ട്. അച്ചടിമഷിയുടെയും അസംസ്‌കൃത വസ്തുക്കളുടെയും വിലവര്‍ധനവും ഈ വ്യവസായത്തെ കാര്യമായി ബാധിച്ചിരിക്കുകയാണ്. വേജ് ബോര്‍ഡ് ശുപാര്‍ശകള്‍കൂടി നടപ്പിലാക്കി തുടങ്ങിയതോടെ പല ഇടത്തരം ചെറുകിട പത്രസ്ഥാപനങ്ങളും പൂട്ടിക്കൊണ്ടിരിക്കുകയാണ്. അതിന് പുറമെയാണിപ്പോഴത്തെ ഇറക്കുമതി ചുങ്കപ്രഹരം.
രാജ്യം ഗുരുതരമായ പ്രതിസന്ധിയിലൂടെയാണ് കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത് എന്ന വസ്തുത നിസ്തര്‍ക്കമാണ്. ജനാധിപത്യവും ഭരണഘടനയും ഭരിക്കുന്ന കക്ഷിയില്‍നിന്ന് തന്നെ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്നു. ഈ ഭീഷണിയെ സുധീരം ചെറുക്കേണ്ട മുഖ്യധാരാ മാധ്യമങ്ങളാകട്ടെ ബി.ജെ.പി സര്‍ക്കാരിന്റെ കുഴലൂത്തുകാരായി പരിണമിച്ചിരിക്കുന്നു. ഇത്തരം വന്‍കിട മാധ്യമസ്ഥാപനങ്ങളില്‍ കോര്‍പറേറ്റുകള്‍ കോടികള്‍ മൂലധനമിറക്കി അവയെ സര്‍ക്കാര്‍ അനുകൂല പത്രങ്ങളാക്കി മാറ്റുകയാണ്. എന്‍.ഡി ടിവിക്ക് മുകേഷ് അംബാനി 300 കോടിയാണ് സഹായധനമായി നല്‍കിയത്. ചില നേരങ്ങളില്‍ എന്‍.ഡി ടിവി നിഷ്പക്ഷത പുലര്‍ത്തുന്നത് അവര്‍ക്കുണ്ടായിരുന്ന വിശ്വാസ്യത നിലനിര്‍ത്താനായിരിക്കും.
വന്‍കിട പത്രങ്ങളെ ഇറക്കുമതി ചുങ്കം വലിയ ആഘാതം സൃഷ്ടിക്കുകയില്ല. ബി.ജെ.പി സര്‍ക്കാരിന്റെ നേട്ടങ്ങളെക്കുറിച്ച് കളര്‍ഫുള്‍ പരസ്യങ്ങള്‍ മുഴുവന്‍ പേജിലും ഇറങ്ങുന്ന ഒരുകാലവും കൂടിയാണിത്. അതോടൊപ്പംതന്നെ കോര്‍പറേറ്റ് സ്ഥാപനങ്ങളും ഇത്തരം മാധ്യമങ്ങളെ വലിയ പരസ്യങ്ങള്‍ നല്‍കി സഹായിക്കുന്നു. അതുവഴി സര്‍ക്കാരിന്റെ കണ്ണില്‍ നല്ലപിള്ളകളായി അവര്‍ മാറുകയും നികുതി വെട്ടിപ്പ് നടത്താന്‍ സൗകര്യം കിട്ടുകയും ചെയ്യുന്നു.
രാജ്യത്ത് നടക്കുന്ന ഭരണകൂട ഭീകരത, നീതി നിഷേധം, ന്യൂനപക്ഷ ദലിത് ദ്രോഹം, മനുഷ്യാവകാശ ലംഘനം തുടങ്ങിയവയെ സംബന്ധിച്ച് മുഖ്യധാരാ മാധ്യമങ്ങള്‍ മൗനം പാലിക്കുമ്പോള്‍ ഇടത്തരം-ചെറുകിട പത്രങ്ങളാണ് ഇത്തരം വാര്‍ത്തകള്‍ പൊതുജനശ്രദ്ധയില്‍ കൊണ്ടുവരുന്നത്. അതിനാല്‍തന്നെ ഇത്തരം പത്രങ്ങളെ ഇല്ലാതാക്കേണ്ടത് ബി.ജെ.പി സര്‍ക്കാരിന്റെ ആവശ്യവുമാണ്. ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനും അവരെ അറിയാനും അറിയിക്കുന്നതിനും ഈ പത്രങ്ങള്‍ വലിയ സേവനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
മുഖ്യധാരാ പത്രങ്ങളുടെ വാര്‍ത്താമുറികള്‍ നിയന്ത്രിക്കുന്ന കോര്‍പറേറ്റുകള്‍ സര്‍ക്കാരിന്റെ താല്‍പര്യ സംരക്ഷകരുമാണ്. അധികാരമോഹികളും സ്വാര്‍ഥ താല്‍പര്യക്കാരുമായ ഒരുസംഘം കോടീശ്വരന്മാര്‍ പത്രമുതലാളിമാരായി മാറിയിരിക്കുന്നു. അതിനാല്‍തന്നെ സാധാരണക്കാരന്റെ നീറുന്ന പ്രശ്‌നങ്ങളും കര്‍ഷകരുടെ ആത്മഹത്യകളും കഴിഞ്ഞ 40 വര്‍ഷത്തിനിടയില്‍ കാണാത്ത ഏറ്റവും വലിയ തൊഴിലില്ലായ്മയും മുഖ്യധാര പത്രങ്ങള്‍ക്ക് വാര്‍ത്തകളല്ല. ബി.ജെ.പി സര്‍ക്കാരിനെതിരേയുള്ള ജനരോഷങ്ങളും മാര്‍ച്ചുകളും തമസ്‌ക്കരിക്കുകയും എക്‌സിറ്റ് പോളുകള്‍ ബി.ജെ.പിക്ക് അനുകൂലമായി പ്രഖ്യാപിക്കുന്നതിന് മത്സരിക്കുകയുമാണ് അവര്‍ ഇന്ന്.
നരേന്ദ്രമോദിയുടെ അടുത്ത സുഹൃത്തായ മുകേഷ് അംബാനിയുടെ കൈകളിലാണ് ഇന്ന് ഇന്ത്യയിലെ മുഖ്യധാര മാധ്യമങ്ങളില്‍ ഏറെയും. മറ്റുള്ളവയുടെ തലപ്പത്ത് ബി.ജെ.പിയുടെ രാജ്യസഭാ മെമ്പര്‍മാരും ഉണ്ട്. ബി.ജെ.പിയുടെ രാഷ്ട്രീയവുമായി രാജ്യത്തെ മുഖ്യധാരാ മാധ്യമങ്ങള്‍ ഏറിയ പങ്കും ഇഴുകിച്ചേര്‍ന്നിരിക്കുന്നു.
അതിനാല്‍ അവരെ സംബന്ധിച്ചേടത്തോളം പത്ത് ശതമാനം ഇറക്കുമതി ചുങ്കം വലിയ ഭാരമല്ല. ഇന്ത്യയിലെ പ്രധാന മാധ്യമ വ്യവസായിയായി മുകേഷ് അംബാനി മാറിക്കഴിഞ്ഞു. നെറ്റ്‌വര്‍ക്ക് 18ന്റെ ഉടമസ്ഥത അവര്‍ക്കാണ്. ഇത്തരം മാധ്യമങ്ങളില്‍ ന്യൂനപക്ഷ-ദലിത് വിരുദ്ധ വാര്‍ത്തകള്‍ വരുന്നത് പതിവായിരിക്കുന്നു. അതോടൊപ്പം വ്യാജവാര്‍ത്തകളും പടച്ചുവിടുന്നു. എന്നാല്‍ ഈ വ്യാജവാര്‍ത്തകളുടെ ഉറവിടം തേടി അവയുടെ സത്യാവസ്ഥ വായനക്കാരെ ബോധ്യപ്പെടുത്തുന്നത് ഇടത്തരം ചെറുകിട പത്രങ്ങളുമാണ്. ന്യൂനപക്ഷ വിരുദ്ധ വാര്‍ത്തകള്‍ക്ക് കുപ്രസിദ്ധിയാര്‍ജ്ജിച്ച അര്‍ണബ് ഗോസ്വാമിയുടെ ചാനലിന് ധനസഹായം നല്‍കുന്നത് കേരളീയര്‍ക്ക് സുപരിചിതനായ രാജീവ് ചന്ദ്രശേഖര്‍ എം.പിയാണ്.
സത്യസന്ധമായ നിലപാടുകളും വാര്‍ത്തകളിലെ നിഷ്പക്ഷതയും പുലര്‍ത്തുന്ന ഇടത്തരം പത്രങ്ങള്‍ നിലനില്‍ക്കുന്നത് പരസ്യങ്ങളുടെ പിന്‍ബലത്താലാണ്. ആദര്‍ശത്തില്‍ വിട്ട് വീഴ്ചയില്ലാത്ത നിലപാടെടുക്കുന്ന സമസ്തയെ സംബന്ധിച്ചേടത്തോളം സുപ്രഭാതം പത്രത്തിന് പരസ്യം സ്വീകരിക്കുന്നതില്‍ കണിശമായ നിബന്ധനകളുണ്ട്. ആരംഭംതൊട്ട് ഇന്നുവരെ ഈ നിലപാടില്‍ ഉറച്ച് നിന്നുകൊണ്ടാണ് സുപ്രഭാതം പുറത്തിറങ്ങുന്നതും. വായനക്കാരുടെ വിശ്വാസം ആര്‍ജ്ജിത മൂലധനമായി എടുത്ത് പത്രം നടത്തിക്കൊണ്ട് പോകുമ്പോള്‍ ഇറക്കുമതി ചുങ്കം പോലുള്ള ഭീഷണികള്‍ സുപ്രഭാതം പോലുള്ള ചെറുകിട-ഇടത്തരം പത്രങ്ങളെ പ്രതിസന്ധിയിലാക്കുമെന്നതിന് സംശയമില്ല. പത്രങ്ങള്‍ക്ക് വില കൂട്ടിയാലും പരിഹരിക്കാവുന്നതിനപ്പുറമാണ് ഈ ഭീഷണി.
ജനാധിപത്യത്തിന്റെ നാലാം തൂണാണ് പത്രങ്ങളെന്ന ധാരണക്ക് ഇന്ന് ഇളക്കം തട്ടിയിരിക്കുന്നു. മൂല്യങ്ങള്‍ക്ക് എതിര് നില്‍ക്കുകയും പരസ്പര വിരുദ്ധങ്ങളായ ആശയങ്ങള്‍ രൂപീകരിക്കുകയും ചെയ്യുകവഴി കുത്തക മാധ്യമങ്ങള്‍ ഇന്ത്യയുടെ മതേതര ജനാധിപത്യ മൂല്യങ്ങളെയാണ് അപകടപ്പെടുത്തുന്നത്. വഞ്ചനാപരവും ആഴത്തിലുള്ളതുമായ ഒരു രാഷ്ട്രീയ കോര്‍പറേറ്റ് ബന്ധം തഴച്ചുവളരുന്ന ഒരു രാജ്യത്ത് സാധാരണക്കാരന്റെ നീതിക്ക് വേണ്ടിയുള്ള ശബ്ദം വനരോദനമായി കലാശിക്കുകയും അവര്‍ക്കൊപ്പം നില്‍ക്കുന്ന പത്രങ്ങളെ ശ്വാസംമുട്ടിച്ച് കൊല്ലുകയുമാണിന്ന്. അടിസ്ഥാന വിഭാഗങ്ങളെയും തൊഴിലാളികളെയും കര്‍ഷകരെയും ന്യൂനപക്ഷ ദലിതരെയും അരികുവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി മാത്രമേ അവരുടെ ശബ്ദമായ ചെറുകിട-ഇടത്തരം പത്രങ്ങള്‍ക്കുമേല്‍ ചുമത്തിയ ഇറക്കുമതി ചുങ്കത്തെ കാണാനാകൂ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  15 minutes ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  27 minutes ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  34 minutes ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  an hour ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  an hour ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  an hour ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  an hour ago
No Image

കോട്ടയത്തെ കൂട്ടിക്കൽ, വാഴൂർ പഞ്ചായത്തുകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

Kerala
  •  2 hours ago
No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  3 hours ago
No Image

പാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ 

Kerala
  •  4 hours ago