നിക്ഷേപങ്ങള്‍ ഏകോപിപ്പിക്കാന്‍ പ്രത്യേക ടാസ്ക് ഫോഴ്സ്; ഇന്ത്യ ഖത്തര്‍ ധാരണ
ഖത്തര്‍: ഇന്ത്യയില്‍ ഖത്തര്‍ നടത്തുന്ന നിക്ഷേപങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി പ്രത്യേക ടാസ്ക് ഫോഴ്സ് സംഘത്തെ നിശ്ചയിക്കാന്‍ ഇന്ത്യ ഖത്തര്‍ ധാരണ. പ്രധാനമന്ത്രി നരേന്ദ്രമോദിയും ഖത്തര്‍ അമീറും തമ്മില്‍ നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിലാണ് ധാരണയായത്.
ഖത്തറിലെ ഇന്ത്യന്‍ എംബസിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ത്താനിയും തമ്മില്‍ ഫോണ്‍ സംഭാഷണം നടത്തിയ കാര്യം അറിയിച്ചത്. നിക്ഷേപ രംഗത്തെ സഹകരണം കൂടുതല്‍ കരുത്തുറ്റതാക്കുന്നതിനായുള്ള നിര്‍ണായക ചര്‍ച്ചകള്‍ സംഭാഷണത്തിലുണ്ടായതായി എംബസി അറിയിച്ചു.
ഇന്ത്യയിലെ ഊര്‍ജ്ജമേഖലകളില്‍ ഖത്തര്‍ നടത്തുന്ന നിക്ഷേപങ്ങള്‍ സുഗമമാക്കുകയെന്നതാകും ഈ സംഘത്തിന്റെ ദൗത്യം. ഇന്ത്യയിലെ ബൈജൂസ് ആപ്പില്‍ 150 മില്യന്‍ ഡോളര്‍ നിക്ഷേപം നടത്താന്‍ ഈയിടെ ഖത്തര്‍ ഇന്‍വെസ്റ്റ്മെന്റ്് അതോറിറ്റി തീരുമാനിച്ചിരുന്നു. അദാനി ഇലക്ട്രിസിറ്റി പ്രോജക്ടില്‍ 450 മില്യണ്‍ നിക്ഷേപം നടത്താനും ഖത്തറിന് പദ്ധതിയുണ്ട്.
കൊവിഡ് നിയന്ത്രണങ്ങള്‍ അവസാനിച്ച ശേഷം നേരിട്ടുള്ള കൂടിക്കാഴ്ച്ച സാധ്യമാക്കാനും ഇരു നേതാക്കള്‍ തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."