മാനിറച്ചി എന്ന പേരില്‍ പട്ടിയിറച്ചി വിറ്റ സംഭവം; നടപടിയെടുക്കാനാവാതെ പൊലിസ്
കാളികാവ്: മലയോരത്ത് മാനിറച്ചി എന്ന പേരില്‍ പട്ടിയിറച്ചി നല്‍കി കബളിപ്പിച്ച സംഭവത്തില്‍ കേസെടുക്കാനാവാതെ പൊലിസ്. വഞ്ചിക്കപ്പെട്ടവരാരും പരാതി നല്‍കാന്‍ തയാറാകാത്തതിനാല്‍ പൊലിസിന് നടപടിയെടുക്കാന്‍ കഴിഞ്ഞിട്ടില്ല. പട്ടികള്‍ വന്യജീവി പട്ടികയില്‍ ഉള്‍പ്പെടാത്തതിനാല്‍ വനം വന്യജീവി വകുപ്പിനും നടപടിയെടുക്കാന്‍ തടസമുണ്ട്. മലയോരത്ത് മാനിറച്ചി എന്ന പേരില്‍ പട്ടിയിറച്ചി വിതരണം ചെയ്തതായി ഇന്റലിജന്‍ ഉദ്യോഗസ്ഥരുടെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. പട്ടിയിറച്ചി ഭക്ഷിച്ചവരില്‍ പല പ്രമുഖരുമുണ്ടെന്നാണ് സൂചന.
മാസങ്ങള്‍ക്ക് മുന്‍പ് വേട്ടസംഘം മലയോര മേഖലയിലുള്ളവര്‍ക്ക് വേട്ടയാടി മാനിറച്ചി നല്‍കിയിരുന്നു. കിലോക്ക് 800 രൂപ നിരക്കിലാണ് മാനിറച്ചി നല്‍കിയിരുന്നത്. നാലു ദിവസം മുന്‍പ് വേട്ട സംഘം വീണ്ടും ഇറച്ചിയുമായെത്തിയപ്പോള്‍ ഉഭഭോക്താക്കള്‍ കണ്ണടച്ചു വിശ്വസിക്കുകയാണുണ്ടായത്. സാധാരണ മാനിറച്ചിയുടെ വില നല്‍കാന്‍ തയാറായെങ്കിലും ഇത്തവണ ഡിസ്‌കൗണ്ട് നല്‍കിയാണ് വില്‍പ്പന നടത്തിയത്.
300 രൂപയുടെ ഡിസ്‌കൗണ്ട് നല്‍കി 800 ന് പകരം കിലേക്ക് 500 രൂപ മാത്രമാണ് സംഘം വാങ്ങിച്ചത്. ഉപഭോക്താക്കളില്‍ ചിലര്‍ വിലക്കുറവ് പ്രയോചനപ്പെടുത്തുകയും ചെയ്തു. കിലോക്ക് 300 രൂപയുടെ കുറവുണ്ടായതിനാല്‍ അഞ്ച് കിലോ വരെ ഇറച്ചി വാങ്ങിയവരുണ്ട്. ചര്‍ദിയും ചൊറിച്ചിലും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വേട്ട സംഘത്തിന്റെ ഡിസ്‌കൗണ്ടിന്റെ വിവരം പുറത്തായത്. വേട്ട സംഘം ഒരേ സമയം കൂടുതല്‍ പേരെ കബളിപ്പിച്ചതായാണ് വിവരം. ഒന്നിലേറെ പട്ടികളുടെ തലകള്‍ മലയുടെ വിവിധ ഭാഗങ്ങളില്‍ തോട്ടം തൊഴിലാളികള്‍ കണ്ടിട്ടുണ്ട്. മലയോരത്തെ ചിലയിടങ്ങളില്‍ വീടുകളില്‍ നിന്ന് വേട്ട സംഘം പട്ടികളെ കൊണ്ടുപോയതായി പറയുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."