ഇന്ത്യന്‍ ക്രിക്കറ്റ് താരം പാര്‍ത്ഥിവ് പട്ടേല്‍ വിരമിച്ചു
ന്യുഡല്‍ഹി:ഇന്ത്യന്‍ താരം പാര്‍ത്ഥിവ് പട്ടേല്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. 25 ടെസ്റ്റിലും 36 ഏകദിനത്തിലും ഇന്ത്യക്കായി പാര്‍ത്ഥിവ് പട്ടേല്‍ കളിച്ചിരുന്നു. 2002ല്‍ പതിനേഴാം വയസ്സിലായിരുന്നു പാര്‍ത്ഥിവിന്റെ ടെസ്റ്റ് ടീമിലേക്കുള്ള അരങ്ങേറ്റം.
ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കുകയാണെന്ന് 18 വര്‍ഷം നീളുന്ന കരിയറിന് വിരാമമിട്ട് പാര്‍ഥിവ് പ്രഖ്യാപിച്ചു. വിക്കറ്റ് കീപ്പര്‍, ബാറ്റ്സ്മാന് എന്ന നിലയിലാണ് പാര്‍ത്ഥിവ് ടീമില്‍ ഇടം നേടിയത്. എന്നാല്‍ സ്ഥിരതയില്ലാത്ത ബാറ്റിങ് മൂലം പാര്‍ത്ഥിവ് ടീമില്‍ നിന്ന് പുറത്താവുകയായിരുന്നു.
2003ലായിരുന്നു ടെസ്റ്റ് അരങ്ങേറ്റം.2012 ബ്രിസ്ബേനില്‍ ശ്രീലങ്കക്കെതിരെ അവസാന രാജ്യാന്തര മത്സരം കളിച്ചു. 2011 ജൂണില്‍ വെസ്റ്റിന്‍ഡീസിനെതിരെ ആദ്യ ട്വന്റി20 മത്സരവും കളിച്ചു. ഐ.പി.എലില്‍ റോയല്‍ ചലഞ്ചേഴ്സ് താരമായിരിക്കെയാണ് പാര്‍ഥിവ് കളമൊഴിഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."