പാകിസ്താനില്‍ നിര്‍ബന്ധിത വിവാഹത്തിന് വിധേയയായ യുവതി തിരിച്ചെത്തി I video
ന്യൂഡല്‍ഹി: പാകിസ്താനില്‍ നിര്‍ബന്ധിത വിവാഹത്തിന് വിധേയയായ യുവതി ഇന്ത്യയില്‍ തിരിച്ചെത്തി. പാകിസ്താനിലെ ഇന്ത്യ ഹൈക്കമ്മീഷനില്‍ അഭയം തേടിയിരുന്ന ഉസ്മ പ്രത്യേക സുരക്ഷാ സംവിധാനത്തില്‍ വാഗാ അതിര്‍ത്തി വഴിയാണ് സ്വന്തം രാജ്യത്തേക്ക് തിരിച്ചെത്തിയത്. വാഗാ അതിര്‍ത്തി വരെ പാക് സുരക്ഷാ സേനയിലെ അംഗങ്ങള്‍ ഉസ്മയെ അനുഗമിച്ചിരുന്നു.
ഉസ്മയെ സ്വാഗതം ചെയ്ത് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ട്വീറ്റ് ചെയ്തു. ഇന്ത്യയുടെ പുത്രിക്ക് സ്വദേശത്തേക്ക് സ്വാഗതം. ഈ ദിവസങ്ങളില്‍ അനുഭവിക്കേണ്ട യാതനകള്‍ക്ക് ഞാന്‍ നിന്നോട് ക്ഷമ ചോദിക്കുന്നു' എന്നായിരുന്നു ട്വീറ്റ്.
ഈ മാസം ആദ്യമായിരുന്നു ഉസ്മയുടെ വിവാഹം. പിന്നീട് സ്വന്തം രാജ്യത്തേക്ക് മടങ്ങിപ്പോകാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഉസ്മ കോടതിസമീപിക്കുകയായിരുന്നു. തോക്കിന്‍ മുനയില്‍ നിര്‍ത്തി ഭീഷണിപ്പെടുത്തിയാണ് പാക് പൗരനായ താഹിര്‍ അലി വിവാഹം കഴിച്ചതെന്ന് ഉസ്മ കോടതിയെ അറിയിച്ചു. വിവാഹത്തിന് ശേഷം താഹിര്‍ അലി തന്നെ ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായും യാത്രാരേഖകള്‍ എടുത്തുമാറ്റിയിരുന്നതായും ഉസ്മ പറഞ്ഞു. പിന്നീട് ഇന്ത്യന്‍ ഹൈകമ്മീഷനില്‍ ഉസ്മ അഭയം തേടുകയായിരുന്നു.
ഇസ്‌ലാമാബാദ് ഹൈക്കോടതിയാണ് യുവതിക്ക് നാട്ടിലേക്ക് പോകാന്‍ അനുമതി നല്‍കിയത്. ഉസ്മക്ക് പൊലിസ് സംരക്ഷണം നല്‍കണമെന്നും കോടതി ഉത്തരവിട്ടിരുന്നു.
#WATCH Indian woman Uzma returns to India via Attari-Wagah border, she alleged she was forced to marry a Pakistani pic.twitter.com/x5FeEos6lS
— ANI (@ANI_news) May 25, 2017
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."