മുന്‍ മന്ത്രി ദാമോദരന്‍ കാളാശേരി അന്തരിച്ചു
.കൊച്ചി: മുന്‍ മന്ത്രി ദാമോദരന്‍ കാളാശേരി(80)അന്തരിച്ചു.1970 ല്‍ പന്തളം മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നു. പി.കെ വാസുദേവന്‍ നായരുടെ മന്ത്രിസഭയില്‍ പട്ടികജാതി-പട്ടികവര്‍ഗ വകുപ്പ് മന്ത്രിയായിരുന്നു.
1978 ഒക്ടോബര്‍ മുതല്‍1979 ഒക്ടോബര്‍ ഏഴുവരേയായിരുന്നു മന്ത്രിയായത്. 1970ല്‍ ഇടത് കോട്ടയായ പന്തളത്ത് നിന്ന് പശുവും കിടാവും ചിഹ്നത്തില്‍ സി.പി.എമ്മിലെ പി.കെ കുഞ്ഞച്ചനെ പരാജയപ്പെടുത്തിയായിരുന്നു നിയമസഭയില്‍ കന്നിപ്രവേശം നേടിയത്. പിന്നീട് 1977ല്‍ വി.കേശവനെ പരാജയപ്പെടുത്തി. 85ല്‍ സി.കെ കുമാരനോട് മത്സരിച്ച് പരാജയപ്പെട്ടു.
മുന്‍ എ.ഐ.സി.സി അംഗമായിരുന്ന അദ്ദേഹം കെ.പി.സി.സി മുന്‍ ജനറല്‍ സെക്രട്ടറിയുമായിരുന്നു. സാമൂഹിക പ്രവര്‍ത്തകനും പത്രപ്രവര്‍ത്തകനുമായിരുന്നു അദ്ദേഹം. സ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം ഇന്ത്യന്‍ ഡിഫന്‍സ് സര്‍വിസില്‍ ചേര്‍ന്നു.
സ്വന്തമായി രാഷ്ട്രശബ്ദം മാസിക പ്രസിദ്ധീകരിച്ചിരുന്നു. ഇതിന്റെ പ്രിന്ററും പബ്ലിഷറും എഡിറ്ററുമായിരുന്നു.
ഭാര്യ: എം.എ ഭാനുമതി, രണ്ട് ആണ്‍മക്കളും മൂന്ന് പെണ്‍മക്കളുമുണ്ട്.
എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാവിലെയായിരുന്നു അന്ത്യം. സംസ്‌കാരം ശനിയാഴ്ച 12ന് ചേര്‍ത്തലയിലെ വീട്ടുവളപ്പില്‍ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."