മല്യയുടെ ആഡംബര വിമാനം വീണ്ടും ലേലത്തിന്
ന്യൂഡല്‍ഹി: മദ്യരാജാവ് വിജയ് മല്യയുടെ ആഡംബര വിമാനം വീണ്ടും ലേലത്തിന് വെക്കുന്നു. നേരത്തെ ഇത് ലേലത്തില്‍ വച്ചുവെങ്കിലും പ്രതീക്ഷിച്ച വില ലഭിക്കാത്തതിനെ തുടര്‍ന്നാണ് പുനര്‍ലേലം നടത്തുന്നത്. ആഗസ്ത് 18നാണ് ലേലം. 152 കോടിയായിരുന്നു പ്രതീക്ഷിത വില.
എന്നാല്‍ നേരത്തെ നടന്ന ലേലത്തില്‍ 1.09 കോടിമാത്രമേ എത്തിയുള്ളു. അതിനിടെ വിവിധ ചെക്ക് കേസുകളില്‍ ഡല്‍ഹിയിലെ വിചാരണ കോടതി പുറപ്പെടുവിച്ച സമന്‍സ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മല്ല്യ നല്കിയ ഹരജി ഡല്‍ഹി ഹൈക്കോടതി തള്ളി.
ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം നടത്തുന്ന ഡല്‍ഹി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട് ലിമിറ്റഡ്( ഡി.ഐ.എ.എല്‍) നല്കിയ കേസിലാണ് കോടതി നടപടി.50 ലക്ഷം രൂപയുടെ ചെക്ക് മടങ്ങിയ കേസില്‍ ഹൈദരാബാദ് അന്താരാഷ്ട്ര വിമാനത്താവള അധികൃതര്‍ നല്കിയ പരാതിയില്‍ ഹൈദരാബാദ് ഹൈക്കോടതിയും മല്യക്കെതിരേ അറസ്റ്റുവാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
രാജ്യത്തെ 17 ബാങ്കുകളില്‍ നിന്ന് 9000 കോടി രൂപ വായ്പയെടുത്ത് തിരിച്ചടക്കാതെ ലണ്ടനിലേക്ക് കടന്ന വിജയ് മല്ല്യയുടെ പാസ്പോര്ട് വിദേശകാര്യ മന്ത്രാലയം റദ്ദാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."