സ്റ്റാര്‍ട്ടിങ് ക്രമീകരണങ്ങളും ക്യാപ്റ്റന്മാര് ശ്രദ്ധിക്കേണ്ട കാര്യങ്ങളും
ആലപ്പുഴ: വള്ളം കളി ദിവസം കൃത്യസമയത്ത് ഫസ്റ്റ് ഹീറ്റ്സിലെ വളളങ്ങള്‍ അവരവര്‍ക്ക് നിശ്ചയിച്ചിട്ടുളള ട്രാക്കുകളില്‍ ഹാജരായി വൈറ്റ്സോണില് നിന്നും ഓരോ വളളത്തിന്റെയും വലത് വശം രണ്ടാം തുഴക്കാരനും ഇടതുവശം മൂന്നാം തുഴക്കാരനും തരുന്ന വടം പിടിച്ച് വളളം നിശ്ചലമായി ഇടേണ്ടതാണ്. ഏതെങ്കിലും വളളം വടം പിടിക്കാതിരുന്നാല്‍ ആ ട്രാക്കില്‍ നിന്നും റെഡ് ഫ്ളാഗ് ഉയര്‍ത്തുന്നതും, ചട്ടങ്ങള്‍ അംഗീകരിക്കാത്ത വളളത്തിനെ മത്സരത്തില്‍ നിന്നും ഒഴിവാക്കുന്നതിനുള്ള അധികാരം ചീഫ് സ്റ്റാര്‍ട്ടര്‍ക്ക് നിക്ഷിപ്തമാണ്.
മത്സരത്തില്‍ പങ്കെടുക്കുന്ന കളിവളളങ്ങള്‍ അവരവര്‍ക്ക് നിശ്ചയിച്ചിട്ടുളള ട്രാക്കുകളില്‍ വന്നു കഴിഞ്ഞാല്‍ മുന്നോട്ടും, പുറകോട്ടും പോകാതിരിക്കാന്‍ പുറകുവശം ലോക്കുചെയ്യുന്നതാണ്. ഓരോ ഹീറ്റ്സിനു മുമ്പ് മൂന്ന് ക്ഷണം ഉണ്ടാകും. അതിനുളളില്‍ കടന്നുവരാത്ത വളളങ്ങളെ മത്സരത്തില്‍ പങ്കെടുപ്പിക്കുന്നതല്ല. ഫസ്റ്റ് ഹീറ്റ്സിലെ വളളങ്ങള്‍ പുറപ്പെട്ടു കഴിയുന്ന മുറയ്ക്ക് സെക്കന്റ് ഹീറ്റ്സിനെ വളളങ്ങള്‍ ഒട്ടും താമസിയാതെ അവരവരുടെ ട്രാക്കുകളില്‍ സ്ഥാനം പിടിക്കേണ്ടതാണ്. വളളംകളി മത്സരത്തിന് ശേഷം ട്രോഫികള്‍ ഏറ്റുവാങ്ങുന്നത് സ്റ്റേജില്‍ അതാത് വളളങ്ങളുടെ ക്യാപ്റ്റന്മാര് മാത്രമേ പ്രവേശിക്കുവാന്‍ പാടുളളൂ. മത്സരത്തില്‍ പങ്കെടുക്കുന്ന വനിതകളുടെ കളിവളളങ്ങള്‍ സ്റ്റാര്‍ട്ടിംഗ് പോയിന്റില്‍ നിന്നും തുഴച്ചില്‍ ആരംഭിക്കേണ്ടതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."