HOME
DETAILS
MAL
സംസ്ഥാനത്തെ മുഴുവന്‍ ഡേ കെയറുകളിലും പരിശോധന നടത്തും: മന്ത്രി കെ.കെ ശൈലജ
backup
May 25 2017 | 10:05 AM
തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ ഡേ കെയറുകളിലും പരിശോധന നടത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ. ഡേ കെയറുകളുടെ നിലവിലെ സ്ഥിതി പരിശോധിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിക്കുമെന്നും അവര്‍ നിയമസഭയില്‍ പറഞ്ഞു.
ഡേ കെയറുകളുടെ നിയന്ത്രണം സാമൂഹ്യ നീതി വകുപ്പിന് കീഴിലാക്കും. ഇതുസംബന്ധിച്ച് വകുപ്പ് സെക്രട്ടറിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പി.ടി തോമസ് എം.എല്‍.എ നല്കിയ സബ്മിഷന് മറുപടി പറയുകയായിരുന്നു അവര്‍.
കൊച്ചി പാലാരിവട്ടത്ത് ഡേ കെയര്‍ നടത്തിപ്പുകാരി കുട്ടിയെ മര്‍ദിച്ചതിനെ തുടര്‍ന്നാണ് ഡേ കെയറുകള്‍ നിരീക്ഷിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."