സഊദിയില്‍ വേതന സുരക്ഷാപദ്ധതിയുടെ പുതിയ ഘട്ടങ്ങള്‍ പ്രഖ്യാപിച്ചു
ജിദ്ദ: സഊദിയില്‍ സ്വകാര്യ മേഖലാ തൊഴിലാളികളുടെ ശമ്പളം നിശ്ചിതസമയത്ത് നല്‍കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്ന 'വേതന സുരക്ഷപദ്ധതി'യുടെ പുതിയ പ്രഖ്യാപിച്ചു. 79 മുതല്‍ 11 വരെ തൊഴിലാളികളുള്ള സ്വകാര്യ സ്ഥാപനങ്ങളാണ് ഇതിലുള്‍പ്പെടുക. അടുത്ത ഓഗസ്റ്റ് മുതല്‍ ഈ ഘട്ടങ്ങള്‍ നടപ്പാക്കിത്തുടങ്ങും. വേതന സുരക്ഷ പദ്ധതിയുടെ 11 മുതല്‍ 16 വരെയുള്ള ഘട്ടങ്ങള്‍ നടപ്പിലാക്കുന്നതിനുള്ള സമയമാണ് നിര്‍ണയിച്ചിരിക്കുന്നതെന്ന് തൊഴില്‍ മന്ത്രാലയ വക്താവ് ഖാലിദ് അബല്‍ഖൈല്‍ പറഞ്ഞു.
60 മുതല്‍ 79 വരെ ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ക്കാണ് ഈ ഘട്ടത്തില്‍ പദ്ധതി നിര്‍ബന്ധമാക്കുക. പതിനാറാം ഘട്ടം 2018 നവംബറില്‍ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. 11 മുതല്‍ 14 വരെയുള്ള ജീവനക്കാരുള്ള സ്ഥാപനങ്ങളാണ് പതിനാറാം ഘട്ടത്തില്‍ പദ്ധതിയുടെ പരിധിയില്‍ വരിക. 11ല്‍ താഴെ തൊഴിലാളികളുള്ള സ്ഥാപനങ്ങളില്‍ പദ്ധതി നടപ്പിലാക്കുന്നതിന് സമയം പിന്നീട് തീരുമാനിക്കും.
തൊഴിലാളികളുടെ വേതനം നിശ്ചിത സമയത്ത് നല്‍കിയിട്ടുണ്ടോയെന്ന് ഉറപ്പുവരുത്തുന്നതിനാണിത്. മുഴുവന്‍ ജോലികള്‍ക്കും വേതനം നിര്‍ണയിക്കും. തൊഴിലുടമയും തൊഴിലാളിയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ കുറക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിശ്ചിത സമയത്ത് തൊഴിലാളികള്‍ക്ക് വേതനം വിതരണം ചെയ്യാത്ത സ്ഥാപനങ്ങള്‍ക്ക് തൊഴിലാളികളില്‍ ഒരാള്‍ക്ക് 3000 റിയാല്‍ തോതില്‍ പിഴ ചുമത്തും. കൃത്യസമയത്ത് തൊഴിലാളികളുടെ വേതനം വിതരണം ചെയ്തത് വ്യക്തമാക്കുന്ന വിവരങ്ങള്‍ തുടര്‍ച്ചയായി രണ്ടു മാസം സമര്‍പ്പിക്കാത്ത സ്ഥാപനങ്ങള്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് ഒഴികെ തൊഴില്‍ സാമൂഹിക വികസന മന്ത്രാലയത്തില്‍ നിന്നുള്ള എല്ലാ സേവനങ്ങളും നിര്‍ത്തിവയ്ക്കും.
മൂന്നു മാസം വിവരങ്ങള്‍ സമര്‍പ്പിക്കാത്ത സ്ഥാപനങ്ങള്‍ക്ക് മന്ത്രാലയത്തില്‍ നിന്നുള്ള മുഴുവന്‍ സേവനങ്ങളും നിര്‍ത്തിവയ്ക്കും. ഇത്തരം സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ സ്‌പോണ്‍സര്‍ഷിപ്പ് തൊഴിലുടയുടെ അനുമതി കൂടാതെ മറ്റു സ്ഥാപനങ്ങളിലേക്ക് മാറ്റുന്നതിന് അനുവദിക്കുമെന്നും ഖാലിദ് അബല്‍ഖൈല്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."