സഊദി ലുലുവിൽ അമേരിക്കൻ ഫെസ്റ്റിവൽ “ഡിസ്കവർ അമേരിക്ക” ക്ക് തുടക്കമായി
റിയാദ്: മേഖലയിലെ ഏറ്റവും വലിയ ഹൈപ്പർമാർക്കറ്റ് സൂപ്പർമാർക്കറ്റ് ശൃംഖലയായ ലുലു ഹൈപ്പർ മാർക്കറ്റിൽ ഒരാഴ്ച്ച നീണ്ടു നിൽക്കുന്ന അമേരിക്കൻ ഫെസ്റ്റിവൽ “ഡിസ്കവർ അമേരിക്ക” ക്ക് തുടക്കമായി. ഡിസംബർ 19 വരെ നീണ്ടു നിൽക്കുന്ന അമേരിക്കൻ ഫെസ്റ്റിവെലിൽ വ്യത്യസ്‌തങ്ങളായ അമേരിക്കൻ വസ്‌തുക്കൾ ലുലു ഷോപ്പിംഗ് സെന്ററുകളിലൂടെ ഉപഭോക്താക്കൾക്ക് ലഭ്യമാകും. അമേരിക്കയിൽ നിന്നുള്ള ഉയർന്ന നിലവാരമുള്ള ഭക്ഷ്യ ഉൽപന്നങ്ങളുടെ ഒരാഴ്ച നീണ്ടുനിന്ന ഉത്സവം സഊദിയിലെ അമേരിക്കൻ അംബാസിഡർ ജോൺ അബീസൈദ് ഉദ്ഘാടനം ചെയ്‌തു. വിര്ച്വലായി നടന്ന ഉദ്ഘാടന പരിപാടിയിൽ ലുലു ഹൈപ്പർ മാർക്കറ്റ് സഊദി ഡയറക്റ്റർ ഷഹീം മുഹമ്മദ്, സർക്കാർ ഉദ്യോഗസ്ഥർ, ലുലു വിശിഷ്ടാതിഥികൾ എന്നിവർ സന്നിഹിതരായിരുന്നു. ജിദ്ദ മേഖലയിൽ അമേരിക്കൻ കോൺസുൽ ജനറൽ റയാൻ എം. ഗ്ലിഹ ഉദ്ഘാടനം ചെയ്‌തു.
സഊദിയിലെ വിവിധ രാജ്യക്കാരുടെ ഇഷ്‌ട ഷോപ്പിങ് കേന്ദ്രമായാണ് ലുലു അറിയപ്പെടുന്നതെന്നും പരിപാടി സംഘടിപ്പിക്കുന്നതിന് അമേരിക്കൻ എംബസിയുടെ പിന്തുണ ലഭിച്ചതിൽ ഞങ്ങൾ അഭിമാനിക്കുന്നുവെന്നും ലുലു ഹൈപ്പർ മാർക്കറ്റ് സഊദി ഡയറക്റ്റർ ഷഹീം മുഹമ്മദ് പറഞ്ഞു.
അമേരിക്കയിലെ ന്യൂജേഴ്‌സിയിലെ പ്രോസസ്സിംഗ്, ലോജിസ്റ്റിക് പ്ലാന്റിന്റെ പ്രവർത്തനത്തിലൂടെ മികച്ച അമേരിക്കൻ ഭക്ഷ്യ ഉൽപന്നങ്ങൾ സഊദിയിലെയും ജിസിസിയിലെയും ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നുണ്ട്. ലുലു വിപണിയിലെത്തിക്കുന്ന വൈവിധ്യമാർന്ന ‘മെയ്ഡ് ഇൻ യുഎസ്‌എ’ ഉൽപ്പന്നങ്ങൾ ആസ്വദിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നുവെന്ന് സഊദിയിലെ അമേരിക്കൻ അംബാസിഡർ പറഞ്ഞു.
ലോകമെമ്പാടുമുള്ള 196 സ്റ്റോറുകൾക്കൊപ്പം, മികച്ച നിരക്കിൽ ആഗോള ഉൽപ്പന്നങ്ങൾ നൽകുന്നതിനും അവ നിലനിർത്തുന്നതിനുമായി ലുലു ഗ്രൂപ്പ് ശ്രമിക്കുന്നുണ്ട്. സഊദിയിലെ ഏറ്റവും മികച്ച ഷോപ്പിംഗ് കേന്ദ്രങ്ങളിൽ പ്രധാനപ്പെട്ട കേന്ദ്രമാണ് ലുലു ഹൈപ്പർ മാർക്കറ്റ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."