ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ ആരോപണവിധേയനായ നെഹ്റു ഗ്രൂപ്പ് മേധാവിക്ക് ദേശാഭിമാനിയുടെ ബ്യൂറോ ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണം
ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ ആരോപണവിധേയനായ നെഹ്റു ഗ്രൂപ്പ് മേധാവിയെ ദേശാഭിമാനിയുടെ കോയമ്പത്തൂര്‍ ബ്യൂറോ ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിച്ച് പാര്‍ട്ടി. പാര്‍ട്ടി പത്രത്തിന്റെ ബ്യൂറോയുടെ ഉദ്ഘാടന ചടങ്ങില്‍ നെഹ്റു ഗ്രൂപ്പ് സി.ഇ.ഒ പി. കൃഷ്ണകുമാര്‍ ആശംസയറിയിക്കുമെന്നാണ് നോട്ടീസില്‍. ദ ക്യൂ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജൂലൈ 14ന് കോയമ്പത്തൂര്‍ ഗാന്ധിപുരത്ത് നടക്കുന്ന ചടങ്ങില്‍ ദേശാഭിമാനി ചീഫ് എഡിറ്ററും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും മുന്‍ എം.പിയുമായ പി. രാജീവാണ് മുഖ്യപ്രഭാഷണം നടത്തുന്നത്.
ജിഷ്ണു കേസില്‍ മാനേജ്മെന്റിന് എതിരായി സാക്ഷി പറഞ്ഞ വിദ്യാര്‍ത്ഥികളെ തോല്‍പ്പിച്ച് പക വീട്ടുകയാണെന്ന് ചൂണ്ടിക്കാട്ടി എസ്.എഫ്.ഐ നെഹ്റു കോളജില്‍ സമരം നടത്തുന്നതിനിടെയാണ് നെഹ്റു ഗ്രൂപ്പ് സി.ഇ.ഒയ്ക്ക് പാര്‍ട്ടി പത്രം തന്നെ വേദിയൊരുക്കുന്നത്. നെഹ്റു ഗ്രൂപ്പ് അധികൃതരെ പിന്തുണച്ച് നേരത്തെ സി.പി.എം നേതാവും ഷൊര്‍ണൂര്‍ എം.എല്‍.എയുമായ പി.കെ ശശി പ്രസംഗിച്ചത് വിവാദമായിരുന്നു. പി.കെ ശശിക്കെതിരെ എസ്.എഫ്.ഐ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."