പരിശോധന ഊര്‍ജിതമാക്കും: ഭക്ഷ്യോപദേശക സമതി
ചെങ്ങന്നൂര്‍: ഓണക്കാല വിപണിയിലെ വില വര്‍ധനവ് കരിഞ്ചന്ത,പൂഴ്ത്തി വെയ്പ്പ് തുടങ്ങിയ ക്രമക്കേടുകള്‍ തടയുന്നതിന് സിവില്‍ സപ്ലൈസ്,ലീഗല്‍ മെട്രോളജി .ഭക്ഷ്യ സുരക്ഷ എന്നി വകുപ്പുകള്‍ സംയുക്തമായി സ്‌ക്വഡ് രൂപികരിച്ച് ഊര്‍ജിത പരിശോധന നടത്തുവാന്‍ താലൂക്ക് ഭക്ഷ്യോപദേശക സമതി യോഗം തീരുമാനിച്ചു.
പെട്രോള്‍ പമ്പുകളില്‍ നിന്നും ഇന്ധനങ്ങള്‍ അളവ് കുറച്ച് നല്കുന്നത് തടയുവാന്‍ പ്രത്യക പരിശോധനകള്‍ക്ക് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. താലൂക്കിന്റെ തെക്കന്‍ മേഖലയില്‍ പാചക വാതക ദൗര്‍ലഭ്യം പരിഹരിക്കുന്നതിന് ഇവിടം കേന്ദ്രീകരിച്ച് എല്‍.പി.ജി വിതരണ ഏജന്‍സി സപ്ലൈകോയുടെ പ്രവര്‍ത്തനം ആരംഭിക്കുന്നതിനുള്ള നടപടികള്‍ക്കായി ശുപാര്‍ശ ചെയ്യതു. വാട്ടര്‍ അതോറിട്ടിയുടെ കുടിവെള്ളത്തില്‍ കോളിഫോം ബാക്ടീരിയ കൂടിയഅളവില്‍ കലര്‍ന്നിട്ടുണ്ടെന്ന് യോഗത്തില്‍ ആരോപണം ഉയര്‍ന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അടിയന്തര നടപടിക്ക് നിര്‍ദേശം നല്‍കി.
താലൂക്കിന്റെ വിവിധ ഭാഗങ്ങളിലെ കിണറു വെള്ളത്തില്‍ ഫ്‌ളൂറൈഡ് പോലുള്ള രാസവസ്തുക്കള്‍ അടങ്ങിയിരിക്കുന്നത് പരിശോധിക്കുവാന്‍ ഭക്ഷ്യ സുരക്ഷ വകുപിപ്പിനോട് ആവശ്യപ്പെട്ടു. ആര്‍.ഡി.ഒ എസ് മുരളിധരന്‍ പിള്ള അധ്യക്ഷത വഹിച്ചു.
ജോണ്‍ മുളങ്കാട്ടില്‍, ബി എസ് പ്രകാശ്,ശ്രീകുമാര്‍, ഷൈനി വാസവന്‍, എം എച്ച് റഷീദ് ,പ്രൊഫസര്‍ പി.ഡി ശശിധരന്‍,ബി ഉണ്ണികൃഷ്ണപ്പിള്ള,കെ കരുണാകരന്‍,എം ആനന്ദ പിള്ള, എം.വി ഗോപകൂമാര്‍, പി.ജി മുരുകന്‍, രാധകൃഷണന്‍ പാണ്ടനാട്, കെ ശശിധരന്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."