'കോണ്‍ഗ്രസുകാര്‍ പ്ലാവില കാണിച്ചാല്‍ നാക്ക് നീട്ടിപ്പോകുന്ന ആടുകളെപ്പോലെ'
തിരുവനന്തപുരം: പ്ലാവില കാണിച്ചാല്‍ നാക്ക് നീട്ടിപ്പോകുന്ന ആടുകളെപ്പോലെയാണ് കോണ്‍ഗ്രസുകാരെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് പി.എസ്.സി എംപ്ലോയീസ് യൂനിയന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പറയാന്‍ വേറെ വാക്കുണ്ട്, പക്ഷേ പറയുന്നില്ല. തല്‍കാലം ഡാഷ് എന്ന് കണക്കാക്കിയാല്‍ മതി. കാലുവാരികളായ കോണ്‍ഗ്രസുകാരെ വിശ്വസിക്കാന്‍ പറ്റില്ല. എപ്പോഴാണ് കോണ്‍ഗ്രസുകാര്‍ പാര്‍ട്ടി മാറിപ്പോവുകയെന്ന് പറയാന്‍ പറ്റില്ല. ബി.ജെ.പി ഒഴുക്കുന്ന പണത്തിന് കയ്യും കണക്കുമില്ല. കോണ്‍ഗ്രസിന്റെ അപചയത്തില്‍ സഹതാപമുണ്ട്. നേതൃത്വം പോലുമില്ലാതെ അനാഥാവസ്ഥയിലാണ് കോണ്‍ഗ്രസ്.
രാജ്യം ഇത്തരത്തില്‍ സങ്കീര്‍ണാവസ്ഥയില്‍ നില്‍ക്കുമ്പോള്‍ കോണ്‍ഗ്രസിനെപ്പോലൊരു പാര്‍ട്ടി അനാഥാവസ്ഥയിലെത്താന്‍ പാടുണ്ടോ? വലിയ വിജയങ്ങള്‍ നേടുമ്പോള്‍ മാത്രമാണോ നേതൃത്വം വേണ്ടത്. പ്രതിസന്ധികള്‍ ഉയര്‍ന്നുവരുമ്പോള്‍ അതിനെ നേരിടുന്നതിന് നേതൃത്വത്തിന് കഴിയണം. ജനാധിപത്യം കനത്ത വെല്ലുവിളി നേരിടുന്ന ഘട്ടത്തില്‍ ബി.ജെ.പിക്ക് ആളെ കൂട്ടിക്കൊടുക്കുന്നവരായി കോണ്‍ഗ്രസ് മാറി. കേന്ദ്ര ബജറ്റില്‍ കേരളത്തെ അവഗണിച്ചു. പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് കേന്ദ്ര ബജറ്റില്‍ തുക മാറ്റിവച്ചില്ല. കേരളത്തിന് സ്വന്തമായി എയിംസ് വേണമെന്നത് വര്‍ഷങ്ങളായി ഉന്നയിക്കുന്ന ആവശ്യമാണ്. എല്ലാ മേഖലകളിലും കേരളത്തിന് അവഗണന മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."