ജില്ലയിലെ ആദ്യത്തെ സമ്പൂര്‍ണ ഹൈടെക് വിദ്യാലയമാകാന്‍ വടുതല ജമാഅത്ത് എച്ച്.എസ്.എസ്
പൂച്ചാക്കല്‍: വടുതല ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജില്ലയിലെ ആദ്യത്തെ സമ്പൂര്‍ണ ഹൈടെക് ക്ലാസ് റൂമാകുന്നു. ഇതിന്റെ ഉദ്ഘാടനവും മെറിറ്റ് അവാര്‍ഡ് വിതരണവും ഒക്ടോബര്‍ ഒന്നിന് വൈകുന്നേരം മൂന്നിന് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സ്‌കൂളിലെ മുഴുവന്‍ ക്ലാസ് മുറികളും ആധുനികവല്‍കരിച്ച് വിദ്യാഭ്യാസ മേഖലയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന് കേരള സര്‍ക്കാര്‍ ആവിഷ്‌കരിച്ച ഹൈടെക് പദ്ധതി നടപ്പാക്കുന്നതില്‍ ജില്ലയില്‍ ആദ്യത്തെ സ്‌കൂളാണിത്. അഞ്ച് വര്‍ഷം കൊണ്ട് നടപ്പാക്കേണ്ടത് ഒരു വര്‍ഷം കൊണ്ട് പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞത് മാനേജ്‌മെന്റിന്റെ നിശ്ചയദാര്‍ഡ്യവും, ഇതിനായി രൂപീകരിച്ച വികസന സമിതിയുടെ കാര്യക്ഷമമായ പ്രവര്‍ത്തനവും മൂലമാണെന്ന് വികസന സമിതി ചെയര്‍മാന്‍ വി.എ രാജന്‍ വ്യക്തമാക്കി.
കെ.സി വേണുഗോപാല്‍ എം.പി പരിപാടി ഉദ്ഘാടനം ചെയ്യും. സ്വിച്ച് ഓണ്‍ കര്‍മം എ.എം ആരിഫ് എം.എല്‍.എ നിര്‍വഹിക്കും. കൈറ്റിന്റെ ആലപ്പുഴ ജില്ലാ കോര്‍ഡിനേറ്റര്‍ രാജേഷ് പദ്ധതി വിശദീകരിക്കും. ഡി.ഇ.ഒ ബീന റാണി മെറിറ്റ് അവാര്‍ഡ് വിതരണവും, അരൂക്കുറ്റി പഞ്ചായത്ത് പ്രസിഡന്റ് ആബിദ അസീസ് ആദരിക്കലും നടത്തും.
എച്ച്. ഐഷത്ത്, കെ.എ പരീത്, വി.എ രാജന്‍, ഇ. കൊച്ചുണ്ണിക്കുഞ്ഞ്, അഡ്വ. ഷബീര്‍ അഹമ്മദ്, ടി.എസ് നാസിമുദ്ദീന്‍, ബി. ചന്ദ്രലേഖ, ബിനി സെബാസ്റ്റിന്‍, ശ്യാമള സിദ്ദാര്‍ഥന്‍, ഷാലിമ മോള്‍, പി.എം ഷാജിര്‍ ഖാന്‍ തുടങ്ങിയവര്‍ സംസാരിക്കും.
വാര്‍ത്താ സമ്മേളനത്തില്‍ ട്രസ്റ്റ് ചെയര്‍മാന്‍ ഇ. കൊച്ചുണ്ണിക്കുഞ്ഞ്, ഹെഡ്മിസ്ട്രസ് ബി. ചന്ദ്രലേഖ, ശ്രീജിത്ത്, പി.ടി.എ പ്രസിഡന്റ് പി.എം ഷാജിര്‍ഖാന്‍, വികസന സമിതി അംഗങ്ങളായ എന്‍.എം ബഷീര്‍, എന്‍.എ സക്കരിയ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."