വ്യാജ വോട്ടര്‍മാരെ ചേര്‍ക്കുന്നത് തടയണം
തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ആറു നിയമസഭാ മണ്ഡലങ്ങളില്‍ വ്യാജ റെസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് വോട്ടര്‍മാരെ ചേര്‍ക്കാനുള്ള സി.പി.എമ്മിന്റെ ശ്രമം തടയണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് പരാതി നല്കി.
പഞ്ചായത്ത്, മുന്‍സിപ്പല്‍ സെക്രട്ടറിമാരുടെ സഹായത്തോടെ കൂട്ടത്തോടെ വ്യാജ വോട്ടുകള്‍ ചേര്‍ക്കാനുള്ള ശ്രമമാണ് സി.പി.എം നടത്തുന്നത്. വ്യാജ റെസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റുകള്‍ തയാറാക്കി അടുത്ത മണ്ഡലങ്ങളില്‍ നിന്നുള്ള പാര്‍ട്ടി പ്രവര്‍ത്തകരെ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മണ്ഡലങ്ങളിലെ വോട്ടര്‍മാരായി തിരുകിക്കയറ്റുകയാണ് സി.പി.എം. ഇത് ഇന്ത്യന്‍ ഭരണഘടനയുടെയും ജനപ്രാതിനിധ്യ നിയമത്തിന്റെയും നഗ്നമായ ലംഘനമാണ്.
ഈ സാഹചര്യത്തില്‍ വ്യാജ റെസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് വോട്ടര്‍മാരെ ചേര്‍ക്കാനുള്ള സി.പി.എമ്മിന്റെ ശ്രമം തടയുന്നതിനായി അടിയന്തര ഇടപെടല്‍ നടത്തണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."