പൊന്നാനി മോഡല്‍ മണല്‍ ശുദ്ധീകരണ പദ്ധതി: മണല്‍ മാഫിയയുടെ ഗൂഢശ്രമങ്ങളെ നിയമപരമായി നേരിടും
പൊന്നാനി: പൊന്നാനി മോഡല്‍ മണല്‍ ശുദ്ധീകരണ പദ്ധതി അട്ടിമറിക്കാനുള്ള ശ്രമത്തെ ശക്തമായി എതിര്‍ത്തു തോല്‍പിക്കുമെന്ന് കടന്നപ്പള്ളി രാമചന്ദ്രന്‍. ദേശീയ ഹരിത ട്രിബൂണലിന്റെ ഇടക്കാല ഉത്തരവിന്റെ പശ്ചാത്തലത്തില്‍ തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ ചേമ്പറില്‍ വിളിച്ച് ചേര്‍ത്ത അടിയന്തിര യോഗത്തിലാണ് പദ്ധതി അട്ടിമറിക്കാനുള്ള മണല്‍ മാഫിയയുടെ ഗൂഢ ശ്രമങ്ങളെ നിയമപരമായി നേരിടാനും ഇത്തരം ഗൂഢ ശ്രമങ്ങളെ പൊതു സമൂഹത്തില്‍ തുറന്ന് കാണിക്കാനും തീരുമാനിച്ചത്. കുറഞ്ഞ നിരക്കില്‍ സാധാരണ കാര്‍ക്ക് ശുദ്ധീകരിച്ച മണല്‍ വിതരണം ചെയ്യാനുള്ള സര്‍ക്കാരിന്റെ ശ്രമം തുടരുമെന്നും മന്ത്രി അറിയിച്ചു.മണല്‍ മാഫിയ സംഘത്തെ കുറിച്ച് സമഗ്ര അന്വേഷണം നടത്താനും യോഗത്തില്‍ തീരുമാനമായി. യോഗത്തില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ജെയിംസ് വര്‍ഗീസ് ഐ.എ.എസ്, പൊന്നാനി നഗരസഭ ചെയര്‍മാന്‍ സി.പി മുഹമ്മദ് കുഞ്ഞി, തുറമുഖ വകുപ്പ് ഡയറക്ടര്‍, കംബനി എം.ഡി ലത്തീഫ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."