റാഗിങ്: 20 ഡെന്റല്‍ കോളജുകളുടെ അംഗീകാരം റദ്ദാക്കാന്‍ ഡി.സി.ഐ ശുപാര്‍ശ
ന്യൂഡല്‍ഹി: വിദ്യാര്‍ഥികള്‍ റാഗിങിനിരയായതുമായി ബന്ധപ്പെട്ട ആരോപണം ഉയര്‍ന്ന 20 ഡെന്റല്‍ കോളജുകളുടെ അംഗീകാരം റദ്ദാക്കാനൊരുങ്ങുന്നു. രാജ്യത്തുടനീളമുള്ള 20 കോളജുകളുടെ അംഗീകാരം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഡെന്റല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (ഡി.സി.ഐ) കേന്ദ്ര ആരോഗ്യമന്ത്രാലയത്തിനു ശുപാര്‍ശ ചെയ്തു.
ഡി.സി.ഐയുടെ ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കുകയാണെങ്കില്‍ റാഗിങ് വിഷയത്തില്‍ ഇതുവരെയുള്ളതില്‍ വച്ചേറ്റവും കര്‍ശന നടപടിയാവും ഇത്. അംഗീകാരം റദ്ദാവുന്നതോടെ നടപടിക്കിരയാവുന്ന കോളജുകളുടെ രജിസ്‌ട്രേഷന്‍ അസാധുവാകും.
അതേസമയം, അംഗീകാരം റദ്ദാക്കണമെന്നു ശുപാര്‍ശചെയ്യപ്പെട്ട കോളജുകളുടെ പട്ടികയില്‍ കേരളം, തമിഴ്‌നാട്, കര്‍ണാടക എന്നീ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള സ്ഥാപനങ്ങളുടെ പേരുകള്‍ ഇല്ല.
ഈ സംസ്ഥാനങ്ങളിലടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ റാഗിങ് സംബന്ധിച്ച ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നതിന്റെ പശ്ചാത്തലത്തില്‍ ഡി.സി.ഐ നടത്തിയ അന്വേഷണത്തിലാണ് 20 കോളജുകള്‍ക്കെതിരേ നടപടിക്ക് ശുപാര്‍ശ ചെയ്ത് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
ഡി.സി.ഐ നടപടിക്കു ശുപാര്‍ശ ചെയ്യപ്പെട്ട സ്ഥാപനങ്ങള്‍: ശ്രീ ബാലാജി ഡെന്റല്‍ കോളജ് ആന്ധ്രാപ്രദേശ്, റീജിയനല്‍ ഡെന്റല്‍ കോളജ് ഗുവാഹതി, പട്‌ന ഡെന്റല്‍ കോളജ് ആന്‍ഡ് ഹോസ്പിറ്റല്‍ പട്‌ന, ഡോ. ബി.ആര്‍ അംബേദ്കര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെന്റല്‍ സയന്‍സ് ആന്‍ഡ് ഹോസ്പിറ്റല്‍ പട്‌ന, മിഥില മൈനോരിറ്റി ഡെന്റല്‍ കോളജ് ആന്‍ഡ് ഹോസ്പിറ്റല്‍ ദര്‍ബംഗ, ഇ.എസ്.ഐ.സി ഡെന്റല്‍ കോളജ് ആന്‍ഡ് ഹോസ്പിറ്റല്‍ ഡല്‍ഹി, ഗവണ്‍മെന്റ് ഡെന്റല്‍ കോളജ് ശ്രീനഗര്‍, ഇന്ദിരാഗാന്ധി ഗവണ്‍മെന്റ് ഡെന്റല്‍ കോളജ് ജമ്മു, കെ.ജി.എഫ് കോളജ് ഓഫ് ഡെന്റല്‍ സയന്‍സ് ആന്‍ഡ് ഹോസ്പിറ്റല്‍ ബി.ഇ.എം.എല്‍ നഗര്‍, എ.എം.ഇ ഡെന്റല്‍ കോളജ് ആന്‍ഡ് ഹോസ്പിറ്റല്‍ ജയ്പൂര്‍, ഭാഭാ കോളജ് ഓഫ് ഡെന്റല്‍ സയന്‍സസ് ഭോപ്പാല്‍, ഗവണ്‍മെന്റ് ഡെന്റല്‍ കോളജ് ആന്‍ഡ് ഹോസ്പിറ്റല്‍ ഔറംഗാബാദ്, നന്ദേഡ് റൂറല്‍ ഡെന്റല്‍ കോളജ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍, രാജേഷ് രാംദാസ്ജി കാംബെ ഡെന്റല്‍ കോളജ് ആന്‍ഡ് ഹോപ്‌സിറ്റല്‍ അകോള, ശ്രീ സുഖ്മണി ഡെന്റല്‍ കോളജ് ആന്‍ഡ് ഹോസ്പിറ്റല്‍ ദേരാബസ്സി, ഫാക്കല്‍റ്റി ഓഫ് ഡെന്റല്‍ സയന്‍സസ്, കിങ് ജോര്‍ജ്‌സ് യൂനിവേഴ്‌സിറ്റി ഓഫ് ഡെന്റല്‍ സയന്‍സസ് ലഖ്‌നൗ, നിംസ് ഡെന്റല്‍ കോളജ് ജയ്പൂര്‍, ഹര്‍സരണ്‍ ദാസ് ഡെന്റല്‍ കോളജ് ഗാസിയാബാദ്, സ്‌കൂള്‍ ഓഫ് ഡെന്റല്‍ സയന്‍സ് ഗ്രേറ്റര്‍ നോയിഡ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."